സൗദിയിൽ വ്യാജ ഇഖാമകൾ നിർമ്മിച്ച് വിൽക്കുന്ന വിദേശി പിടിയിൽ
ജിദ്ദ: പണത്തിന് പകരം വ്യാജ ഇഖാമകൾ നിർമ്മിച്ച് നൽകുന്ന വിദേശിയെ മക്ക പ്രവിശ്യാ പോലീസ് പിടികൂടി.
എത്യോപ്യക്കാരനാണ് പിടിയിലായത്.
ഇയാളുടെ കയ്യിൽ നിന്ന് 253 വ്യാജ ഇഖാമകളാണ് പിടി കൂടിയത് . ഇതോടൊപ്പം ഇൻഷുറൻസ് രേഖകളും ഹെൽത്ത് കാർഡുകളൂം ഹജ്ജ് പെർമിറ്റുമെല്ലാം കണ്ടെത്തിയിട്ടുണ്ട്.
വ്യാജ ഇഖാമ പ്രിൻ്റ് ചെയ്യുന്നതിനുള്ള മെഷീനും പ്രതിയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ഇതിനായി പ്രത്യേക കേന്ദ്രം തന്നെ ഒരുക്കിയിരുന്നു.
വ്യാജ രേഖകൾ ഉണ്ടാക്കുന്നതിനെതിരെ നടന്ന അന്വേഷണത്തിനൊടുവിലാണു പ്രതി പിടിയിലായതെന്ന് മക്ക പോലീസ് മീഡിയ വാക്താവ് മേജർ മുഹമ്മദ് അൽ ഗാമിദി അറിയിച്ചു.
പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മേജർ മുഹമംദ് അൽ ഗാമിദി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa