“റംലാ ബീഗം ഇശൽ നൈറ്റ് 2020” അരങ്ങേറി
റിയാദ്: ബത്തയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച് സീ ടെക് ബാനറിൽ നടന്ന “റംലാ ബീഗം ഇശൽ നൈറ്റ് 2020” പരിപാടിയിൽ റിയാദിലെ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ജനകീയവും സംഗീതാത്മകവുമാണ് മാപ്പിളപ്പാട്ടിന്റെ പ്രത്യേകതകൾ എന്ന് വിളിച്ചു പറഞ്ഞു മാപ്പിളപ്പാട്ട് സംഗീതത്തിന് മലയാളത്തിൽ നിലവിലുണ്ടായിരുന്ന ഗാനവൃത്തങ്ങൾക്ക് പുതിയ ഒരു അദ്ധ്യായം രചിച്ച റംലാ ബീഗത്തിണ് ഗംഭീര സ്വീകരണമാണ് റിയാദ് സമൂഹം നൽകിയത്.
ഇരു ലോകം ജയമണി, വമ്പുറ്റ ഹംസ, ആദി പെരിയവൻ, ആദി അഹദത്തിൽ, അസ്സലാത്തു അലന്നബി, സ്വലാത്തും വ തസ്ലീമും, അഹദത്തിലെ അലി തുടങ്ങി കേരള ജനത നെഞ്ചിലേറ്റിയ ഒട്ടനവധി ഗാനങ്ങൾ റംലാ ബീഗം പാടി.
റംലാ ബീഗത്തിന്റെ പാട്ടുകൾ കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയ ഗാന വിരുന്നിൽ റംല ബീഗം, മൂസ പാട്ട, സിദ്ധീഖ് മഞ്ചേശ്വരം, തസ്‌നീം റിയാസ്, ഷിഹാദ് കൊച്ചി, അൻവർ കൊടുവള്ളി, ജമാൽ എരഞ്ഞിമാവ്, മുനീർ കുനിയിൽ, ഗിരീഷ് കലാഭവൻ, കബീർ എടപ്പാൾ, സിറാജ്, മിൻസിയ സുലൈമാൻ, സീന, ശബാന അൻഷാദ്, ഹിബ അബ്ദുൽ സലാം, ഫാത്തിമ ലന , അശോകൻ, സൈദ് ഫറോക്ക് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു, തസ്‌നീം റിയാസ് അവതാരികയായിരുന്നു.
യവനിക സാംസ്‌കാരിക വേദി, സാരംഗി, ക്ഷമ സ്ത്രീ കൂട്ടായ്മ, അടുക്കളക്കൂട്ടം, ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂൾ, നാദം സൗണ്ട്, താമരക്കുളം അസോസിയേഷൻ, ഈസ്റ്റ് വെനീസ്, കേരള ബ്ലഡ് ഡൊണേഷൻ അസോസിയേഷൻ എന്നീ സംഘടനകൾ ഉപഹാരങ്ങൾ നൽകി.
സാംസ്കാരിക സമ്മേളനത്തിൽ റംലാ ബീഗത്തെ ശിഹാബ് കൊട്ടുകാട് ബൊക്ക നൽകി സ്വീകരിച്ചു, ബഷീർ പാരഗൺ ഉദ്ഘാടനം ചെയ്തു. സീ ടെക് ആദരവ് ഇവന്റ് കോഓർഡിനേറ്റർ അസീസ് കടലുണ്ടി റംലാ ബീഗത്തിന് നൽകി, മീഡിയ ഫോറം കോഓർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി ആശംസ പറഞ്ഞു, സത്താർ കായംകുളം, നൗഷാദ് സിറ്റി ഫ്ലവർ, ഷൗക്കത്ത് ബെസ്റ്റ് കാർഗോ, ഷാജഹാൻ ഇന്റർനാഷണൽ സ്‌കൂൾ എന്നിവർ സന്നിഹിതരായിരുന്നു, പ്രോഗ്രാം കോർഡിനേറ്റർ റിയാസ് റഹ്മാൻ നന്ദി പറഞ്ഞു.
റംലാ ബീഗത്തിന് സ്വീകരണം നൽകുന്നതോടൊപ്പം സ്നാക്സ് & മെഹന്തി മത്സരവും സംഘടിപ്പിച്ചിരുന്നു. ഫ്ലക്സി സ്നാക്ക്സ് കോമ്പിറ്റീഷനിൽ സുനി അസി, ഫൗസി സലിം, ഹസീന എന്നിവർ വിജയികളായി. ഷഫീന ബദർ, മാത്യു, ഫരീദ ബഷീർ എന്നിവർ വിധികർത്താക്കളായിരുന്നു.
സിറ്റി ഫ്‌ളവർ മൈലാഞ്ചി മത്സരത്തിൽ ഷബ്‌ന, റാഹില, റസാന എന്നിവരും വിജയികളായി. ഷർമിന റിയാസ്, ശബാന അൻഷാദ് എന്നിവർ വിധികർത്താക്കളായിരുന്നു. ഹസീന കബീർ, കബീർ എടപ്പാൾ എന്നിവർ നിയന്ദ്രിച്ചു.
ഗായകർക്കും, മത്സര വിജയികൾക്കുമുള്ള സാമാനങ്ങൾ റംലാ ബീഗം വിതരണം ചെയ്തു. നജീം അഞ്ചൽ, സുബൈർ കുരിക്കൾ, അൻഷാദ് എന്നിവർ പരിപാടികൾ നിയന്ദ്രിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa