Saturday, November 23, 2024
Saudi ArabiaTop Stories

അൽ ബൈക്ക് ഇനി റിയാദ് എയർപോർട്ടിലും

റിയാദ്: സൗദിയിലെ ജനപ്രിയ ഫാസ്റ്റ് ഫുഡ് ‘അൽബൈക്ക്’ റിയാദ് എയർപോർട്ടിലും തുറന്നതായി റിയാദ് എയർപോർട്ട് അധികൃതർ അറിയിച്ചു.

ഇൻ്റർനാഷണൽ ടെർമിനലിൽ ആഗമന ഏരിയയിലായിരിക്കും അൽബൈക്ക് ലഭ്യമാകുകയെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് ആവശ്യമായ ഭക്ഷവും സേവനവുമെല്ലാം ലഭ്യമാക്കുക എന്ന അധികൃതരുടെ ലക്ഷ്യത്തിൻ്റെ ഭാഗമാണു അൽബൈക്ക് റിയാദ് എയർപോർട്ടിൽ തുറന്നത്.

അൽബൈക്ക് നിലവിൽ ജിദ്ദ എയർപോർട്ടിൽ പ്രവർത്തിക്കുന്നുണ്ട്. നേരത്തെ ജിദ്ദയിൽ മാത്രം ലഭ്യമായിരുന്ന അൽ ബൈക്ക് നിലവിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ലഭ്യമാണ്.

വളരെ ചുരുങ്ങിയ ചെലവിൽ ബ്രോസ്റ്റ് അടക്കമുള്ള വിവിധയിനം ആകർഷകമായ ഭക്ഷണസാധനങ്ങളാണു അൽബൈക്ക് ലഭ്യമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്