Saturday, November 23, 2024
Saudi ArabiaTop Stories

ഇന്ത്യക്കാരനടക്കമുള്ള നാലംഗ കൊള്ള സംഘം സൗദി പോലീസിന്റെ പിടിയിൽ

ജിദ്ദ: ഇന്ത്യക്കാരനടക്കമുള്ള നാലംഗ കൊള്ള സംഘത്തെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. വ്യാപാര സ്ഥാപനങ്ങളിൽ പോലീസെന്ന വ്യാജേനെയെത്തിയായിരുന്നു ഇവർ കവർച്ചകൾ നടത്തിയത്.

പോലീസെന്ന വ്യാജേന വ്യാപാര സ്ഥാപനങ്ങളിലും ഗോഡൗണുകളിലും പ്രവേശിച്ച് ജീവനക്കാരെ ആക്രമിക്കുകയും പണം കവരുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി.

ജിദ്ദക്ക് പുറമെ ത്വായിഫിലും ഈ സംഘം കവർച്ച നടത്തിയതായി ഇവരെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായിട്ടുണ്ട്. മൂന്ന് കവർച്ചകളാണു ഇവർ നടത്തിയത്.

കവർച്ച നടത്തുന്നതിനായി പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനവും വൻ തുകയും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിലായ പ്രതികളെ നിയമപരമായ ശിക്ഷാ നടപടികൾക്ക് വിധേയമാക്കുമെന്ന് മക്ക എമിറേറ്റ്സ് സുരക്ഷാ വിഭാഗം വാക്താവ് മേജർ മുഹമ്മദ് അൽ ഗാമിദി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്