Sunday, April 20, 2025
Riyadh

ഒ.ഐ.സി.സി റിയാദ് മാപ്പിളപ്പാട്ട് മത്സരം; മെല്‍വിന്‍ സോജിയും , തല്‍ഹ റഷീദും വിജയികൾ

റിയാദ്: ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മററിയുടെ 9 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരത്തിൽ, മെല്‍വിന്‍ സോജി, ദേവിക ബാബുരാജ്, തല്‍ഹ റഷീദ്, മിന്‍സിയ സുലൈമാന്‍ എന്നിവർ വിജയികളായി. തനതായ മാപ്പിള പാട്ടുകള്‍ വാദ്യോപകരണത്തിന്റെ അകമ്പടികളില്ലാതെ രണ്ടു വിഭാഗങ്ങളിലായിട്ട് നടന്ന മത്സരത്തില്‍ മുപ്പതോളം ആളുകള്‍ പങ്കെടുത്തു.

രണ്ടാം സമ്മാനം കരസ്ഥമാക്കിയ മിന്‍സിയ സുലൈമാന്‍, ദേവിക ബാബുരാജ് എന്നിവർ

അഞ്ച് മുതല്‍ പതിനഞ്ച് വയസ്സുവരെയും പതിനാറുമുതല്‍ മുകളിലുള്ളവരുടെയും മത്സരങ്ങളസരങ്ങള്‍ ആണ് നടന്നത്. രണ്ട് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മെല്‍വിന്‍ സോജി ഒന്നാം സ്ഥാനവും ദേവിക ബാബുരാജ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി, സീനിയര്‍ വിഭാഗത്തില്‍ തല്‍ഹ റഷീദ് ഒന്നാം സ്ഥാനവും മിന്‍സിയ സുലൈമാന്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള സ്വര്‍ണ നാണയങ്ങള്‍ ഫെബ്രുവരി 21 -ാം തീയതി നെസ്റ്റോ അസീസിയ ട്രയിന്‍ മാള്‍ ഓഡീറേറാറിയത്തില്‍ രമേഷ് ചെന്നിത്തല പങ്കെടുക്കുന്ന ഒണ്‍പതാം വാര്‍ഷികാഘോഷങ്ങളൂടെ സമാപനപരിപടിയില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa