Saturday, November 23, 2024
Saudi ArabiaTop Stories

ഫാർമസി മേഖലയിലെ സൗദിവത്ക്കരണം ജൂലൈ മുതൽ; 10 പ്രഫഷനുകൾക്ക് ബാധകമാകും

റിയാദ്: ഫാർമസി മേഖലയിലെ സൗദിവത്ക്കരണം നടപ്പിൽ വരുത്താൻ സൗദി തൊഴിൽ-സാമൂഹിക ക്ഷേമ , ആരോഗ്യ മന്ത്രാലയങ്ങൾ തീരുമാനമെടുത്തു.

രണ്ട് ഘട്ടങ്ങളായായിരിക്കും സൗദി വത്ക്കരണം നടപ്പിലാക്കുക. ജൂലൈ 22 ബുധനാഴ്ച മുതൽ നടപ്പിൽ വരുത്തുന്ന ഒന്നാം ഘട്ടത്തിൽ 20 ശതമാനവും അടുത്ത വർഷം ജൂലൈ 11 മുതൽ നടപ്പിൽ വരുത്തുന്ന രണ്ടാം ഘട്ടത്തിൽ 30 ശതമാനവുമായിരിക്കും സൗദിവത്ക്കരണം നിലവിൽ വരിക.

അതേ സമയം സൗദിവത്ക്കരണ തീരുമാനം 10 പ്രഫഷനുകളെ ബാധിക്കുകയെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫാർമസിസ്റ്റ്, ടോക്സിക്കോളജിസ്റ്റ്, നാചുറൽ മെഡിസിൻ സ്പെഷ്യലിസ്റ്റ്, കെമിക്കൽ മെഡിസിൻസ് സ്പെഷ്യലിസ്റ്റ്, ലാബോറട്ടറി സയൻസ് ഇൻസ്പെക്ടർ, ഫാർമസി ട്രെയിനർ, ജനറൽ ഫാർമക്കോളജിസ്റ്റ്, മെഡിസിൻ കൺസൽട്ടൻ്റ്, സീറോളജി സ്പെഷ്യലിസ്റ്റ്, ബാക്ടീരിയൽ ആൻ്റ് ഡ്രഗ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ പ്രഫഷനുകളെ സൗദിവത്ക്കരണ നിയമങ്ങൾ ബാധിക്കും.

അഞ്ചോ അധിലധികമോ വിദേശികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കും സൗദിവത്ക്കരണം ബാധകമാക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്