ചൈനക്ക് സഹായമെത്തിക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്
റിയാദ്: കൊറോണ വൈറസ് ബാധയിൽ പ്രയാസം അനുഭവിക്കുന്ന ചൈനക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ സൗദി ഭരണാധികാരി സല്മാൻ രാജാവ് ‘കിംഗ് സല്മാൻ ഹ്യൂമാനിറ്റേറിയൻ എയിഡ് ആൻ്റ് റിലീഫ് സെൻ്ററിനു’ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻ പിങുമായി സല്മാൻ രാജാവ് ടെലിഫോണിൽ സംഭാഷണം നടത്തുകയും ചെയ്തിരുന്നു.
കോറോണ മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച രാജാവ് ചൈനീസ് സർക്കാരിനു വൈറസ് ബാധയെ നേരിടാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും പറഞ്ഞു.
അതേ സമയം സൗദി അറേബ്യ ചൈനയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. സ്വദേശികൾക്കും വിദേശികൾക്കും വിലക്ക് ബാധകമാകും.
യാത്രാ വിലക്ക് ലംഘിച്ചാൽ സ്വദേശികൾക്കും വിദേശികൾക്കുമെതിരെ നടപടിയെടുക്കും. സ്വദേശികൾക്ക് നിയമ നടപടി നേരിടേണ്ടി വരുംബോൾ വിദേശികൾക്ക് പിന്നീട് സൗദിയിലേക്ക് പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുകയാണു ചെയ്യുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa