ചെങ്കടലിൽ ഹൂത്തികൾ സ്ഥാപിച്ച മൈൻ പൊട്ടിത്തെറിച്ചു ;ബോട്ട് മുങ്ങി 3 വിദേശികൾ മരിച്ചു
ജിദ്ദ: ചെങ്കടലിൽ ഹൂത്തികൾ സ്ഥാപിച്ച മൈൻ പൊട്ടിത്തെറിച്ച് ബോട്ട് മുങ്ങുകയും 3 മുക്കുവർ മരിക്കുകയും ചെയ്തതായി അറബ് സഖ്യ സേന വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.
ബോട്ടിൽ 6 ഈജിപ്ഷ്യൻ മുക്കുവരായിരുന്നു ഉണ്ടായിരുന്നത്. 3 പേരെ സഖ്യ സേനാ നേവി വിഭാഗം രക്ഷപ്പെടുത്തിയതായും കേണൽ തുർക്കി മാലികി പറഞ്ഞു.
‘ഇറാൻ പിന്തുണയുള്ള ഹൂത്തികൾ കടലിൽ മൈനുകൾ സ്ഥാപിച്ചത് വലിയ ഭീഷണിയായിട്ടുണ്ട്. സമുദ്ര ഗതാഗതത്തിനും അന്താരാഷ്ട്ര വ്യാപാരങ്ങൾക്കും ഇത് വെല്ലു വിളിയാണ് .’
‘ചെങ്കടലിന്റെ തെക്ക് ഭാഗത്തും ബാബുൽ മന്ദബ് കടലിടുക്കിലും ഹൂത്തികൾ സ്ഥാപിച്ച 137 മൈനുകൾ ഇതിനകം കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്.’
എല്ലാ തരം ഭീഷണികളും ഇല്ലാതാക്കി സമുദ്ര ഗതാഗതം സാധാരണ ഗതിയിലാക്കാൻ സഖ്യ സേന പരിശ്രമിക്കുകയാണെന്നും തുർക്കി മാലികി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa