ഒരിന്ത്യക്കാരൻ മാത്രം ജോലി ചെയ്യുന്ന രാജ്യവും ഈ ഭൂമുഖത്തുണ്ട്
വെബ് ഡെസ്ക്: സൗദി അറേബ്യയിൽ 25,94,947 ഇന്ത്യക്കാർ ജോലി ചെയ്യുന്നതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഡാറ്റകൾ വ്യക്തമാക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു .
മന്ത്രാലയം ലിസ്റ്റ് ചെയ്ത 203 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന വിദേശ രാജ്യം സൗദി അറേബ്യയാണ്. ഏകദേശം 1 കോടി 36 ലക്ഷം ഇന്ത്യക്കാരാണ് വിദേശത്ത് ജോലി ചെയ്യുന്നത്.
10,29,861 ഇന്ത്യക്കാർ കുവൈത്തിൽ താമസിക്കുന്നുണ്ട്. ഒമാനിലും ഖത്തറിലും 7.5 ലക്ഷത്തിൽ പരം ഇന്ത്യക്കാരാണു ജോലി ചെയ്യുന്നത്.
നേപ്പാളിൽ 6 ലക്ഷം ഇന്ത്യക്കാർ താമസിക്കുംബോൾ ബഹ്രൈനിലും സിംഗപൂരിലും 3 ലക്ഷത്തിൽ പരം ഇന്ത്യക്കാരാണു താമസിക്കുന്നത്. മലേഷ്യയിലെ ഇന്ത്യക്കാരുടെ എണ്ണം രണ്ടേക്കാൽ ലക്ഷത്തിനടുത്താണ്.
ഇറ്റലിയിൽ ഒന്നേമുക്കാൽ ലക്ഷത്തിനടുത്താണ് ഇന്ത്യക്കാരുടെ എണ്ണം. കാനഡയിൽ ഒന്നേമുക്കാൽ ലക്ഷത്തിനു പുറത്ത് ഇന്ത്യക്കാർ വസിക്കുമ്പോൾ ജർമനിയിൽ ഒരു ലക്ഷത്തിൽ പരം ഇന്ത്യക്കാർ താമസിക്കുന്നുണ്ട്.
Holy See, San Marino, Kiribati, Tuvalu, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒരു ഇന്ത്യക്കാരനും താമസിക്കുന്നതായി റിപ്പോർട്ടില്ല. Cook Island, Liechtenstein എന്നിവിടങ്ങളിൽ 5 ഇന്ത്യക്കാർ മാത്രം താമസിക്കുമ്പോൾ മാസിഡോണിയ നോർത്തിൽ ഏഴും ക്രൊയേഷ്യയിൽ പത്തും ഇന്ത്യക്കാർ താമസിക്കുന്നു.
അതേ സമയം സെൻട്രൽ അമേരിക്കയിലെ നിക്കരാഗ്വ യിൽ ഒരു ഇന്ത്യക്കാരൻ മാത്രമാണ് താമസിക്കുന്നത്. വിദേശകാര്യ മന്ത്രി വി മുരളീധരനാണ് ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ഈ റിപ്പോർട്ടുകൾ നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa