സൗദിയിലുള്ളവർക്ക് സന്തോഷ വാർത്ത; ഫോൺ കാൾ നിരക്കുകൾ കുറയുന്നു
റിയാദ്: സൗദിയിൽ ഫോൺ കാൾ നിരക്കുകൾ കുറയുമെന്ന് റിപ്പോർട്ട്. സൗദി ഇൻഫർമേഷൻ ആൻ്റ് ടെക്നോളജി കമ്മീഷൻ ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര തലത്തിലെ നിരക്കുകളുമായി തുലനം ചെയ്തും പഠനം നടത്തിയുമാണു അധികൃതർ നിരക്കുകൾ കുറക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ഒരു കംബനി നംബറിൽ നിന്ന് മറ്റൊരു കംബനി നംബറിലേക്ക് വിളിക്കുംബോൾ ആദ്യത്തെ കംബനി രണ്ടാമത്തെ കംബനിക്ക് നൽകേണ്ട തുക കുറച്ചിട്ടുണ്ട്.
പുതിയ തീരുമാനപ്രകാരം മൊബൈൽ മേഖലയിൽ മിനുട്ടിനു പരമാവധി 2.2 ഹലാലയാണു ഇങ്ങനെയുള്ള സന്ദർഭത്തിൽ ആദ്യത്തെ കംബനി രണ്ടാമത്തെ കംബനിക്ക് നൽകേണ്ടത്. ലാൻ്റ് ലൈനുകളിൽ ഈ നിരക്ക് പരമാവധി 1.1 ഹലാലയായാണു നിശ്ചയിച്ചിട്ടുള്ളത്.
കുറഞ്ഞ പുതിയ നിരക്കുകൾ ജൂൺ 11 മുതലായിരിക്കും പ്രാബല്യത്തിൽ വരിക. ഇതോടെ കാൾ നിരക്കുകളിൽ കുറവും കംബനികൾക്കിടയിൽ മത്സരവും പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa