Monday, September 23, 2024
Saudi ArabiaTop Stories

മൂന്ന് സൗദി സഹോദരിമാർ ചേർന്ന് ബഖാല തുടങ്ങി വിജയം കണ്ടു

റിയാദ് : പുരുഷന്മാർ മാത്രം കയ്യടക്കി വെച്ചിരുന്ന,പ്രത്യേകിച്ച് ഭൂരിഭാഗവും വിദേശികളായ പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന ബഖാല മേഖലയിൽ 3 സൗദി യുവതികൾ വിജയം കണ്ടിരിക്കുകയാണ്.

റിയാദിലെ ഇഷ്ബീലിയ ഡിസ്ട്രിക്കിലാണ് മൂന്ന് സൗദി സഹോദരിമാർ ചേർന്ന് ബഖാല തുടങ്ങി വിജയം കണ്ടിരിക്കുന്നത്.

ഒമ്പത് മാസം മുമ്പ് ആദ്യം ഹലവിയാത്ത് ഷോപ്പ് ആയി തുടങ്ങിയ സംരംഭം പിന്നീട് ബഖാലയായി മാറ്റിയെടുക്കുകയായിരുന്നു ഈ സഹോദരിമാർ.

കടയിലെ വില്പനക്ക് പുറമെ ഹോം ഡെലിവറിയും യുവതികൾ നടത്തുന്നുണ്ട്. ഹോം ഡെലിവറിക്ക് സഹായികൾ ആരും തന്നെയില്ലെന്നും തങ്ങൾ തന്നെയാണു സാധനങ്ങൾ എത്തിച്ച് നൽകുന്നതെന്നും യുവതികൾ പറയുന്നു.

നിലവിലെ കടയോടനുബന്ധിച്ചുള്ള ഷോപ്പും കൂടെ വാടകക്കെടുത്ത് കട വിപുലീകരണം നടത്തുകയാണിനി യുവതികൾ. ഇതിനായി 6 മാസത്തെ വാടക മുൻകൂറായി ബിൽഡിംഗ് ഉടമക്ക് നൽകിക്കഴിഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്