ശൈഖ് സുദൈസിന്റെ സേവന കാലാവധി നീട്ടി രാജാവ് ഉത്തരവിറക്കി
മക്ക: ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ സുദൈസിൻ്റെ സേവന കാലാവധി നീട്ടിക്കൊണ്ട് സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിറക്കി.
നാലു വർഷത്തേക്കാണു ശൈഖ് സുദൈസിൻ്റെ സേവന കാലാവധി നീട്ടിയിട്ടുള്ളത്. മന്ത്രിയുടെ റാങ്ക് ആയിരിക്കും ഇരു ഹറം കാര്യ മേധാവിക്കുണ്ടായിരിക്കുക.
തന്നിലർപ്പിച്ച വിശ്വാസത്തിനു ശൈഖ് സുദൈസ് സല്മാൻ രാജാവിനു നന്ദി അറിയിച്ചു. ഹറം കാര്യ വകുപ്പിനു ഭരണകൂടത്തിൽ നിന്ന് മികച്ച പിന്തുണയാണു ലഭിക്കുന്നതെന്ന് ശൈഖ് സുദൈസ് പറഞ്ഞു.
ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അസ്സുദൈസ് 1960 ൽ റിയാദിലാണു ജനിച്ചത്. വിശുദ്ധ ഹറമിലെ പ്രധാന ഇമാം കൂടിയായ ശൈഖ് സുദൈസിൻ്റെ ഖുർആൻ പാരായണം പ്രശസ്തമാണ്.
2005 ൽ ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ ‘ഇസ്‌ലാമിക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ ‘ അവാർഡിന് ശൈഖ് സുദൈസ് അർഹനായിരുന്നു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa