Sunday, September 22, 2024
Top StoriesU A E

കൊറോണ വൈറസ്; യു എ ഇ യിൽ എട്ടാമത്തെ കേസ് സ്ഥിരീകരിച്ചു, വൈറസ് ബാധയേറ്റത് ഇന്ത്യക്കാരന്.

അബുദാബി: യു എ ഇ യിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവസാനമായി വൈറസ്ബാധയേറ്റത് ഇന്ത്യക്കാരനാണ്. രോഗം ബാധിച്ച മറ്റൊരാളുമായി അടുത്ത് ഇടപഴകിയതാണ് ഇന്ത്യക്കാരന് വൈറസ് ബാധയേൽക്കാൻ കാരണമായത്.

അതെ സമയം വൈറസ് ബാധയേറ്റിരുന്നവരിൽ ഒരാൾ സുഖം പ്രാപിച്ചതായി മന്ത്രാലയം അറിയിച്ചു. 73 വയസ്സുകാരനായ ചൈനീസ് സ്വദേശിയാണ് സുഖം പ്രാപിച്ചത്. യു എ ഇ യിൽ കൊറോണ വൈറസ് ബാധിച്ചതിന് ശേഷം സുഖം പ്രാപിച്ച ആദ്യ കേസാണ് ഇത്.

കൊറോണ വൈറസ് ബാധിച്ചവരിൽ ഒരാളുടേതൊഴികെ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളും നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

രോഗികളെയും കൂടെ നിൽക്കുന്നവരെയുമടക്കം എല്ലാ പരിശോധനയും ചികിത്സയുമുൾപ്പെടെ മതിയായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിരോധ നടപടികൾ സ്വീകരിക്കാനും, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ലഭ്യമായ ബോധവൽക്കരണ നിർദ്ദേശങ്ങൾ വായിക്കാനും പൊതുജനങ്ങളോട് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q