ജിദ്ദയിൽ കൂടെ ജോലി ചെയ്യുന്ന സ്ത്രീയോട് ചുംബനം ചോദിച്ച വിദേശിക്ക് ശിക്ഷ വിധിച്ചു
ജിദ്ദ: തൻ്റെ സഹ പ്രവർത്തകയോട് ചുംബനം ആവശ്യപ്പെട്ട അറബ് വംശജനായ വിദേശിക്ക് ജിദ്ദ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു.

നാലായിരം റിയാൽ പിഴയാണു ശിക്ഷയായി വിധിച്ചിട്ടുള്ളത്. പ്രതി സ്ത്രീയുടെ ദേഹത്ത് സ്പർശിച്ചതിനു തെളിവില്ലാത്തതിനാൽ തടവ് ശിക്ഷക്ക് പകരം പിഴയായി ചുരുക്കുകയായിരുന്നു.

തൊഴിലിടത്തിൽ വെച്ച് തൻ്റെ കൈയിൽ കയറിപ്പിടിച്ച് പ്രതി ചുംബനം ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതിപ്പെട്ട സ്ത്രീ ആരോപിച്ചിരുന്നത്.
താൻ തമാശയായിട്ടായിരുന്നു ചുംബനം ചോദിച്ചതെന്ന് പ്രതി കോടതിയിൽ വാദിച്ചെങ്കിലും ആ വാദം കോടതി തള്ളുകയായിരുന്നു.
കൈയിൽ കടന്ന് പിടിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണത്തിനു തെളിവ് ഹാജരാക്കാൻ പ്രൊസിക്യൂഷനു സാധിക്കാതിരുന്നത് കൊണ്ട് പ്രസ്തുത കേസിൽ നിന്ന് പ്രതി കുറ്റവിമുക്തനാകുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
