ഡെൽഹിയിൽ ആം ആദ്‌മി എം എൽ എ ക്ക് നേരെ വെടി വെപ്പ് ; ഒരു മരണം
ന്യു ഡെൽഹി: ആം ആദ്മി പാർട്ടിയുടെ മെഹറൊലിയിലെ എം എൽ എ നരേഷ് യാദവിനു നേരെയുണ്ടായ വെടി വെപ്പിൽ ഒരു പാർട്ടി വളണ്ടിയർ മരിച്ചു.

കഴിഞ്ഞ ദിവസം ആപിൻ്റെ വൻ വിജയത്തിനു ശേഷം ക്ഷേത്ര സന്ദർശനം നടത്തി മടങ്ങുന്ന വഴിയിലായിരുന്നു എം എൽ എക്ക് നേരെ വെടി വെപ്പുണ്ടായത്.

തുറന്ന കാറിലായിരുന്നു എം എൽ എയും സംഘവും യാത്ര ചെയ്തിരുന്നത്. വെടി വെപ്പിൽ മറ്റൊരു ആം ആദ്മി പ്രവർത്തകനു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എം എൽ എ പരിക്കില്ലാതെ രക്ഷപ്പെട്ടു.
അഷോക് മന്ന് എന്ന ആപ് വളണ്ടിയറാണു വെടിയേറ്റ് മരിച്ചത്. പരിക്കേറ്റ ഹരിന്ദർ എന്ന പ്രവർത്തകൻ അപകട നില തരണം ചെയ്തിട്ടുണ്ട്.
അതേ സമയം എം എൽ എ ആയിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും മരിച്ചയാളോടുള്ള വ്യക്തി വൈരാഗ്യമാണെന്നും രാഷ്ട്രീയ പക പോക്കലല്ല ഇതെന്നുമാണു പോലീസ് പറയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
