ബിനാമി ബിസിനസിനെ കുറിച്ച് വിവരം നൽകിയ ആൾക്ക് പാരിദോഷികം.
മദീന: സൗദിയിൽ ബിനാമി ബിസിനസിനെ കുറിച്ച് വിവരം നൽകിയ ആൾക്ക് പാരിദോഷികം നൽകി വാണിജ്യ നിക്ഷേപ മന്ത്രാലയം. മദീനയിൽ ആണ് അഫ്ഗാനി നടത്തിയിരുന്ന ഹോട്ടലിനെ കുറിച്ച് വിവരം നൽകിയ സൗദി പൗരന് വാണിജ്യ നിക്ഷേപ മന്ത്രാലയം 15,000 റിയാൽ പാരിദോഷികം നൽകിയത്.
ഹോട്ടലിൽ ജോലി ചെയ്തിരുന്ന അഫ്ഗാനി സ്വന്തം നിലയിലാണ് ഹോട്ടൽ നടത്തുന്നതെന്ന് സംശയം തോന്നിയ സൗദി പൗരൻ വാണിജ്യ നിക്ഷേപ മന്ത്രാലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തിയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇതിന് അനുകൂലമായ തെളിവുകൾ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് മന്ത്രാലയം ഹോട്ടൽ നടത്തിയിരുന്ന അഫ്ഗാനിക്കെതിരെയും, ഇതിന് കൂട്ട് നിന്ന സൗദി പൗരനെതിരെയും നിയമ നടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
കേസ് വിചാരണ പൂർത്തിയാക്കിയ മദീന ക്രിമിനൽ കോടതി ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ഇവർക്ക് 130,000 റിയാൽ പിഴ ചുമത്തുകയായിരുന്നു. ഈടാക്കിയ പിഴയുടെ നിശ്ചിത ശതമാനമാണ് വിവരം നൽകിയ സൗദി പൗരന് പാരിദോഷികമായി നൽകിയത്.
സ്ഥാപനത്തിന്റെ കൊമേർഷ്യൽ ലൈസൻസ് റദ്ധാക്കാനും, സ്ഥാപനം അടച്ചു പൂട്ടാനും, കോടതി വിധിച്ചു. അഫ്ഗാൻ പൗരനെ ശിക്ഷ കാലാവധി കഴിഞ്ഞാൽ നാട് കടത്തും. പിന്നീട് പുതിയ വിസയിൽ രാജ്യത്ത് പ്രവേശിക്കാൻ ഇയാൾക്ക് കഴിയില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa