Tuesday, September 24, 2024
GCCTop Stories

ഗൾഫിലുള്ളവർ ഇനിയുള്ള ദിനങ്ങളിൽ റൂമുകളിൽ ഇക്കാര്യം ചെയ്യണമെന്ന് നിർദ്ദേശം

വെബ് ഡെസ്ക്: ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥകളിൽ വൈവിധ്യങ്ങൾ അനുഭവപ്പെട്ടതോടെ ഇനിയുള്ള ദിനങ്ങളിൽ ജനങ്ങൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിദഗ്ധർ ഓർമ്മപ്പെടുത്തി.

അറബ് ഫെഡറേഷൻ ഓഫ് സ്പെയ്സ് ആൻ്റ് ആസ്റ്റ്രോണമി മെംബർ ഡോ: ഖാലിദ് അസ്സആഖ് ആണു ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുള്ളത്.

ഇനിയുള്ള ദിനങ്ങളിൽ ഉച്ച സമയത്ത് വാാതിലുകളും ജനലും തുറന്നിടണമെന്നാണു ഡോ:ഖാലിദ് അസ്സഅഖ് എല്ലാവരെയും ഉണർത്തിയിട്ടുള്ളത്.

വീടുകളുടെ ഉൾഭാഗങ്ങളിൽ നിലവിലുള്ള തണുപ്പ് പുറം തള്ളുന്നതിനു വേണ്ടിയാണു ഇത്തരത്തിൽ ഒരു നിർദ്ദേശം ഡോ: ഖാലിദ് അസ്സആഖ് നൽകിയിട്ടുള്ളത്.

തണുപ്പിൻ്റെ പ്രതിഫലനങ്ങൾ വീടുകൾക്കകത്ത് നിലവിലുണ്ടാകുമെന്നും വാതിലുകളും ജനലുകളും തുറന്നിട്ട് വായു സഞ്ചാരം സുഗമമാക്കുന്നത് റൂമുകളിലെ വായു പുതുക്കുന്നതിനു സഹായകരമാകുമെന്നും ഡോ:ഖാലിദ് അഭിപ്രായപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്