സൗദിവത്ക്കരണം നടത്തുന്ന സ്ഥാപനങ്ങൾക്ക് ബിസിനസ് അവാർഡ് നൽകുമെന്ന് മന്ത്രി
റിയാദ്: സൗദിവത്ക്കരണ നിയമങ്ങൾ പാലിക്കുകയും മികച്ച തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ബിസിനസ് അവാർഡ് നൽകുമെന്ന് സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എഞ്ചിനീയർ അഹമദ് അൽ റാജ്ഹി അറിയിച്ചു.
സ്വദേശിവത്ക്കരണം നടത്തുന്നതിനും മികച്ച തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതിനും സ്വകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതിനാണു തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് ഇങ്ങനെയൊരു പദ്ധതി ഒരുക്കിയിട്ടുള്ളത്.
രണ്ടിനം ബിസിനസ് അവാർഡുകളാണു മന്ത്രാലയം ഒരുക്കുന്നത്. മികച്ച തൊഴിൽ സാഹചര്യമൊരുക്കിയതിനുള്ള അവാർഡ്, സ്വദേശി വത്ക്കരണം നടത്തിയതിനുള്ള അവാർഡ് എന്നിവയാണിവ.
തൊഴിൽ സാഹചര്യമൊരുക്കിയതിനു 6 അവാർഡുകളും സ്വദേശിവത്ക്കരണം നടത്തിയതിനു 12 അവാർഡുകളുമാണു നൽകുക. അതേ സമയം സ്ഥാപനങ്ങൾക്ക് അവാർഡിനർഹരാകാൻ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
ചുരുങ്ങിയത് 3 വർഷത്തെ പ്രവർത്തന പാരംബര്യമുള്ള സ്ഥാപനങ്ങളായിരിക്കണം. സർക്കാർ സ്ഥാപനമായിരിക്കാൻ പാടില്ല. നിതാഖാത്തിൽ ചുവപ്പിൽ ആയിരിക്കാൻ പാടില്ല . 20 ശതമാനം തൊഴിലാളികളെങ്കിലും അധികൃതർ നൽകുന്ന ചോദ്യാവലിക്ക് ഉത്തരം നൽകിയിരിക്കണം തുടങ്ങിയ നിബന്ധനകൾ പാലിക്കുന്നവർക്കായിരിക്കും അവാർഡിനു യോഗ്യതയുണ്ടായിരിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa