സൗദിയിൽ ജറാദ് ആക്രമണം ശക്തം
ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ജറാദ് ( വെട്ടുകിളി) ആക്രമണം വ്യാപകമാകുന്നു. സമീപ രാജ്യങ്ങളിൽ നിന്നുള്ള ജറാദുകളാണു സൗദിയിൽ കൂട്ടമായി എത്തിയിട്ടുള്ളതെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൃഷി വിളകളിൽ ജറാദുകൾ അക്രമണം നടത്തിയ ജിസാൻ, അസീർ, അൽബഹ, അൽ ലൈത്ത്, ഖുൻഫുദ, മക്ക എന്നിവിടങ്ങിൽ പ്രത്യേക സംഘം നടപടികൾ സ്വീകരിക്കുന്നുണ്ട്.
ജിസാൻ, അസീർ, അൽബഹ, അൽ ലൈത്ത്, ഖുൻഫുദ, മക്ക തുടങ്ങിയ ഭാഗങ്ങളിൽ ജറാദുകൾ മുട്ടയിടുന്നതിനും വളരുന്നതിനും അനുയോജ്യമായ സാഹചര്യമാണുള്ളത്.
ജറാദുകളെ നേരിടുന്നതിനുള്ള സ്പ്രേയിംഗ് അധികൃതർ ദിവസവും ഇരട്ടിയാക്കിയിട്ടുണ്ട്. ഈസ്റ്റ് ആഫ്രിക്കയിൽ നിന്നാണു ജറാദുകൾ എത്തിയതെന്നാണു റിപ്പോർട്ട്.
ഖസീം, ഹായിൽ, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ ജറാദ് വ്യാപിക്കാൻ കാരണം കാറ്റിൻ്റെ വേഗതയും എണ്ണത്തിലെ വർധനവുമാണ്. എറിത്രിയ , എത്യോപ്യ, സോമാലിയ, ഒമാൻ,യമൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നാണ് ജറാദുകൾ സൗദിയിലെത്തിയതെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അൽ ഷംറാനി അറിയിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa