ഇഖാമ പുതുക്കാൻ വൈകുന്നത് ആവർത്തിക്കുന്നവരെ നാടു കടത്തുമെന്ന് ജവാസാത്തിൻറെ മുന്നറിയിപ്പ്
റിയാദ് : സൗദിയിലെ വിദേശികളുടെ താമസ രേഖയായ ഇഖാമ (ഹവിയതുൽ മുഖീം) പുതുക്കാൻ വൈകുന്നവർക്ക് സൗദി ജവാസാത്ത് വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി.

ഇഖാമകൾ പുതുക്കാൻ വൈകുന്നവർക്ക് പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്തിയ ജവാസാത്ത് നാടു കടത്തൽ വരെ നേരിടേണ്ടി വരുന്ന സന്ദർഭങ്ങൾ ഉണ്ടെന്ന് ഓർമ്മപ്പെടുത്തി.

ആദ്യ തവണ ഇഖാമ എക്സ്പയർ ആയാൽ 500 റിയാലും രണ്ടാം തവണ എക്സ്പയർ ആയാൽ 1000 റിയാലുമാണു പിഴ അടക്കേണ്ടത്. മൂന്നാം തവണയും എക്സ്പയർ ആയാൽ ഇഖാമ ഉടമയെ നാടു കടത്തും.
ഇഖാമകളുടെ കാലാവധി കഴിയുന്നതിനു മൂന്ന് ദിവസം മുമ്പെങ്കിലും പുതുക്കി സുരക്ഷിതരാകാനാണ് ജവാസാത്തിന്റെ ആഹ്വാനം. അതേ സമയം ഇഖാമ കാലാവധി കഴിഞ്ഞാലും 3 ദിവസം വരെ പിഴയില്ലാതെ പുതുക്കാൻ സാധിക്കും.
സൗദി ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി സേവനങ്ങൾ ഓൺലൈൻ ആയി ലഭിക്കുന്ന അബ്ഷിർ വഴി ഇഖാമ കാലാവധി പരിശോധിക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa