സൗദിയിലെ വിദേശികളുടെ ശ്രദ്ധക്ക്; ഇറാനിൽ പോയാൽ സൗദിയിലേക്ക് വിലക്ക്
റിയാദ്: സൗദി പൗരന്മാർക്ക് ഇറാനിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നതായി ആവർത്തിച്ച സൗദി ജവാസാത്ത് സൗദിയിലെ വിദേശികൾക്കും നിയമം ബാധകമാകുമെന്ന് ഓർമ്മപ്പെടുത്തി.

സൗദിയിലുള്ള വിദേശികൾ ഇറാനിലെക്ക് പോയാൽ പിന്നീറ്റ് അവർക്ക് സൗദി അറേബ്യയിലേക്കുള്ള പ്രവേശനം വിലക്കുമെന്നാണു മുന്നറിയിപ്പിൽ പറഞ്ഞിട്ടുള്ളത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തിൻ്റെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണു യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജവാസാത്ത് വ്യക്തമാക്കി.
ഇറാൻ വഴി യാത്ര ചെയ്ത വിദേശ സഞ്ചാരികൾക്ക് ഇറാനിൽ നിന്നും പുറത്ത് പോയി 14 ദിവസം കഴിഞ്ഞതിനു ശേഷമായിരിക്കും സൗദിയിലേക്ക് പ്രവേശനം അനുവദിക്കുക.
ഇറാനിലേക്കുള്ള യാത്രാ വിലക്ക് നിയമം പാലിക്കാതെ ഇറാനിൽ പോകുന്ന സൗദികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുംബോൾ വിദേശികൾക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തും. നേരത്തെ സൗദിയിലുള്ളവർക്ക് ചൈനയിലേക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa