സെൽഫി ഭ്രാന്തന്മാർക്കായി സെൽഫി കിങ്ഡം
ചാഞ്ഞും ചെരിഞ്ഞും കിടന്നും ഇരുന്നും സെൽഫിയെടുക്കാൻ മാത്രമൊരിടം. അങ്ങനെയൊരിടത്തെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, എന്നാൽ അത്തരമൊരിടമുണ്ട്. ദുബായിൽ എക്സ്പൊ-2020 ക്ക് അടുത്തായാണ് ക്രിയേറ്റീവ് ഡിജിറ്റൽ ഡിസൈനിംഗുകൾക്ക് പ്രാമുഖ്യം നൽകി ഇത് ആരംഭിച്ചിരിക്കുന്നത്.

സെൽഫി യെടുക്കാൻ വർണശബളമായ, ക്രിയേറ്റീവായി സംവിധാനിച്ച പതിനഞ്ച് മുറികൾ. അവിടെ രാജാവും രാജ്ഞിയും എല്ലാം നാം തന്നെ. പൂപ്പന്തലും മേഘക്കൂട്ടവും എല്ലാം നമ്മെ ഫോട്ടോഗ്രാഫിയുടെ അനിർവചനീയ സൗന്ദര്യത്തിലേക്ക് വഴിനടത്തും.

മികച്ച ലൈറ്റിങ്ങും സെൽഫി കോർണറുകളും മ്യൂസിയത്തിന്റെ പ്രത്യെകതയാണ്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുക എന്ന ആഗ്രഹത്തിൽ നിന്നാണ് സെൽഫിയുടെ ഇഷ്ടക്കാരികൂടിയായ റാനിയ നഫ ഇങ്ങനെയൊരു ആശയവുമായി മുൻപോട്ട് പോയത്.
ഓരോ മാസവും പുതിയ ക്രിയേറ്റീവ് ഐഡിയകളുമായി സെൽഫിയിടങ്ങൾ പരിഷ്കരിക്കുമെന്നും അവർ പറയുന്നു. മുതിർന്നവരും കുട്ടികളും ഒരുപോലെ സെൽഫിയെടുത്താഘോഷിക്കുന്നത് ഏറെ മനോഹരമായ കാഴ്ചയാണ്.
ഫോട്ടോഗ്രാഫിയോട് താല്പര്യമുള്ളവർക്കും വിവാഹഫോട്ടോകൾ എടുക്കുന്നവർക്കും അവസരമുണ്ട്. മണിക്കൂറിനു 55 ദിർഹം ആണ് ഫീസ്. ദിവസവും രാവിലെ 11 മുതൽ രാത്രി 8 വരെയാണ് സന്ദർശന സമയം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa