ആ കഥ തുടരുകയാണ്; നൗഫും രണ്ട് സഹോദരിമാരും ബഖാല വികസിപ്പിച്ചു
റിയാദ്: നിശ്ചയ ദാർഢ്യം കൈമുതലാക്കിയ മൂന്ന് സൗദി സഹോദരിമാർ ഒന്നിച്ച് തുടങ്ങിയ ബഖാല വൻ വിജയമായതും പിന്നീട് ബഖാല വികസിപ്പിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടതും ഏതാനും ദിവസങ്ങൾക്ക് മുംബ് സൗദി സോഷ്യൽ മീഡിയകളിൽ വാർത്തയായിരുന്നു.
റിയാദിലെ ഇഷ്ബീലിയ ഡിസ്ട്രിക്കിലായിരുന്നു മൂന്ന് സൗദി സഹോദരിമാർ ചേർന്ന് ബഖാല ആരംഭിക്കുകയും സംരംഭം വിജയിക്കുകയും ചെയ്തത്.
ഏതാനും മാസങ്ങൾക്ക് മുംബ് ഒരു ഹലവിയാത്ത് ഷോപ്പ് ആയി തുടങ്ങിയ സംരംഭം പിന്നീട് സഹോദരിമാർ ഒരു ബഖാലയാക്കി മാറ്റുകയായിരുന്നു.
നിലവിലുള്ള ബഖാലക്ക് സമീപമുള്ള ഷോപ്പുകൾ കൂടെ ചേർത്ത് കട വിപുലീകരിക്കുന്നതിനു ഇവർ തീരുമാനിക്കുകയും ഏറ്റെടുക്കുകയും പ്രവർത്തനമാരംഭിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ.
കടയിലെ വില്പനക്ക് പുറമെ യുവതികൾ നേരിട്ട് തന്നെ ഹോം ഡെലിവറിയായും സാധനങ്ങൾ എത്തിച്ച് നൽകുന്നുണ്ട്. മറ്റൊരാളുടെയും സഹായമില്ലാതെ ഒരു സംരംഭം വൻ വിജയത്തിലെത്തിച്ച യുവതികൾക്ക് സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ വലിയ പിന്തുണയും പ്രോത്സാഹനവുമാണു നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa