സൗദി പൗരനടക്കം കുവൈത്തിലും ബഹ്രൈനിലും കൊറോണ ബാധിച്ചതായി റിപ്പോർട്ട്
റിയാദ്: കുവൈത്തിലും ബഹ്രൈനിലും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇറാനിൽ നിന്നെത്തിയവർക്കാണു വൈറസ് ബാധിച്ചിട്ടുള്ളത്.

ഇറാനിലെ മഷ്ഹദിൽ നിന്ന് കുവൈത്തിലെത്തിയ 3 പേർക്കാണു വൈറസ് ബാധിച്ചിട്ടുള്ളത്. ഇതിൽ ഒരാൾ കുവൈത്തി പൗരനും മറ്റൊരാൾ സൗദി പൗരനുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇറാനിൽ നിന്ന് ബഹ്രൈനിൽ എത്തിയ ബഹ്രൈൻ പൗരനും കൊറോണ ബാധിച്ചിട്ടുണ്ട്. ബഹ്രൈൻ ആരോഗ്യ വകുപ്പാണു ഇത് സ്ഥിരീകരിച്ചത്.
കുവൈത്തി പൗരൻ്റെയും സൗദി പൗരൻ്റെയും നില തൃപ്തികരമാണെന്നാണു റിപ്പോർട്ട്. സൗദി പൗരൻ്റെ സ്ഥിതി പൂർണ്ണമായും ഭേദമാകുന്നത് വരെ കുവൈത്തിൽ തന്നെ കഴിയും.
കഴിഞ്ഞ ദിവസം ഇറാനിലേക്ക് കൊറോണ കാരണം സൗദി അറേബ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇറാനിൽ കൊറോണ മൂലം എട്ട് മരണം സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa