ദുബായിൽ നിന്നും ഷാർജയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് താൽക്കാലിക സ്റ്റേ
ദുബായിൽ നിന്നും ഷാർജയിൽ നിന്നുമുള്ള വിമാനങ്ങൾ രണ്ട് ദിവസത്തേക്ക് താൽകാലികമായി നിർത്തിവെച്ചതായി ബഹറൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് ട്വീറ്റ് ചെയ്തു.
കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ മുൻകരുതലെടുക്കാനും ആവശ്യമായ പരിശോധനകൾക്കും സഹകരിക്കണമെന്ന് വിമാന കമ്പനികളോടും യാത്രക്കാരോടും ബഹറൈൻ അഭ്യാർത്ഥിച്ചു.
ബഹറൈൻ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ തന്നെ എല്ലാ യാത്രക്കാർക്കും ആരോഗ്യ പരിശോധന ഏർപ്പെടുത്തുകയും എന്തെങ്കിലും രോഗം കണ്ടെത്തിയാൽ പ്രത്യേക കേന്ദ്രത്തിൽ ചികിത്സ നൽകുകയും ചെയ്യും.
മധ്യപൂർവ ദേശത്ത് കൊറോണ പടരുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവർ ഇറാനിൽ നിന്നാണ്.
ഒമാൻ ഇറാനിലേക്കുള്ള യാത്രകൾ നിർത്തിവെച്ചു. കുവൈത്ത്, ബഹറൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ ഇന്നലെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q