സൗദിയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

റിയാദ് നഗരത്തിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റമാഹ്, ഥാദിഖ്, മറാഹമിയ, ഹുറൈമല, ദർഇയ, ളർമ, അൽ ഖർജ്, ദലം എന്നിവിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

ദവാദ്മി, ഗാഥ്, സൽഫി, ശഖ്റ, മജമഅ, ഖുവൈഇയ, സാജിർ, എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
ഹഫർ ബാതിൻ വിദ്യാഭ്യാസ വകുപ്പും ഖസീം വിദ്യാഭ്യാസ വകുപ്പും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതി ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്നതിനാലാണു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ ഏരിയകളിൽ കഴിഞ്ഞ ദിവസം തന്നെ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa