ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ സൗദി പൗരനു വധ ശിക്ഷ; 7 സൗദികൾക്ക് 58 വർഷം തടവ്
റിയാദ്: ഇറാനു വേണ്ടി ചാരവൃത്തി നടത്തിയ എട്ട് സൗദി പൗരന്മാർക്ക് സൗദി ക്രിമിനൽ കോടതി തടവും വധ ശിക്ഷയും വിധിച്ചു.
ഇറാനു വേണ്ടി രാജ്യത്തെ ഒറ്റിക്കൊടുക്കുകയും രണ്ട് വിദേശ എംബസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്തതാണു ഇവർക്കെതിരെയുള്ള കുറ്റം.
ഒരാൾക്ക് വധ ശിക്ഷയും ബാക്കി ഏഴ് പേർക്ക് തടവു ശിക്ഷയുമാണു വിധി. ആകെ 58 വർഷമാണു ഏഴ് പേർക്ക് കൂടി തടവ് കാലയളവ് അനുഭവിക്കേണ്ടി വരിക .
വധ ശിക്ഷക്ക് വിധിക്കപ്പെട്ടയാൾ ഇറാൻ ഇൻ്റലിജൻസിനു അതി ഗൗരവമായ രഹസ്യ വിവരം ചോർത്തിക്കൊടുത്തതായി തെളിഞ്ഞിരുന്നു.
പ്രതിഫലത്തിനു പകരമായി സൗദിയുടെ ആഭ്യന്തര കാര്യങ്ങളെയും സാംബത്തിക കാര്യങ്ങളെയും ബാധിക്കുന്ന രഹസ്യങ്ങളായിരുന്നു പ്രതികൾ ചോർത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa