ഇനി സൗദി തൊഴിൽ മന്ത്രാലയമല്ല; പകരം മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം
റിയാദ്: സൗദിയിൽ ഇനി മുതൽ തൊഴിൽ മന്ത്രാലയം അറിയപ്പെടുക സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്ന പേരിലായിരിക്കും.
നേരത്തെയുണ്ടായിരുന്ന സൗദി സിവിൽ സർവീസ് മന്ത്രാലയം സൗദി തൊഴിൽ സാമൂഹിക വികസന വകുപ്പിൽ ലയിപ്പിച്ചതോടെയാണു മാനവ വിഭവശേഷി മന്ത്രാലയമായി രൂപപ്പെട്ടത്.
സിവിൽ സർവീസ് മന്ത്രലയത്തെ തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിൽ ലയിപ്പിച്ച നടപടി ഏറെ ഗുണകരമാകുമെന്ന് രാജാവിനു നന്ദി അറിയിച്ച് കൊണ്ട് മന്ത്രി എഞ്ചിനീയർ സുലൈമാൻ അൽ റാജ്ഹി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം പുതിയ മന്ത്രാലയങ്ങൾ രൂപീകരിച്ച് കൊണ്ടും പുതിയ മന്ത്രിമാരെ നിയമിച്ച് കൊണ്ടും രാജാവ് ഉത്തരവിറക്കിയിരുന്നു.
പുതുതായി രൂപീകരിച്ച നിക്ഷേപ മന്ത്രാലയത്തിൻ്റെയും ടൂറിസം മന്ത്രാലയത്തിൻ്റെയും സ്പോർട്സ് മന്ത്രാലയത്തിൻ്റെയും ചുമതല വഹിക്കുന്ന മന്ത്രിമാർ ഇന്ന് സല്മാൻ രാജാവിൻ്റെ മുംബിൽ സത്യ പ്രതിജ്ഞ ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa