ഉംറ തീർഥാടകർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്ക്
ജിദ്ദ: കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിനിടെ സുപ്രധാനമായ മൂന്ന് തീരുമാനങ്ങൾ സൗദി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു
സൗദി അറേബ്യയിലേക്ക് ഉംറക്കും മദീന സിയാറത്തിനും ഉദ്ദേശിച്ച് വരുന്നത് താത്ക്കാലികമായി വിലക്കി എന്നതാണു സുപ്രധാന തീരുമാനം.
കൊറോണ വൈറസ് അപകടകരമായ രീതിയിൽ വ്യാപിച്ച രാജ്യങ്ങളിൽ നിന്നും ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കുന്നതും വിലക്കി.
നാഷണൽ ഐഡൻ്റിറ്റി കാർഡ് ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് സൗദിയിലേക്കും തിരിച്ചും പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത് നിർത്തി വെച്ചു. അതേ സമയം നിലവിൽ സൗദിക്ക് പുറത്തുള്ള സൗദി പൗരന്മാർക്ക് സൗദിയിലേക്കും സൗദിയിലുള്ള ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ നാടുകളിലേക്കും സഞ്ചരിക്കാം.
നിലവിലുള്ള പ്രവേശന വിലക്കുകൾ താത്ക്കാലികമാണെന്നും സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ മാനിച്ച് കൊണ്ടുള്ളതാണെന്നും ആവശ്യമായ സമയത്ത് പുന:പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa