Sunday, September 22, 2024
DubaiTop Stories

ദുബായിൽ വിസ്മയങ്ങളുടെ ക്രീക്ക് ടവർ ഉയരുന്നു

ദുബായ്: ബുർജ് ഖലീഫയുടെ റെക്കോർഡ് തിരുത്തി ദുബായിൽ വീണ്ടുമൊരു ഉയര വിസ്മയം. ക്രീക്ക് ടവർ എന്ന പേരിലാണ് പുതിയ കെട്ടിടം ഉയരുന്നത്.

ബുർജ് ഖലീഫക്ക് 828 മീറ്റർ ഉയരമാണുള്ളത്. എന്നാൽ പുതുതായി നിർമാണത്തിലിരിക്കുന്ന ക്രീക്ക് ടവറിന് 928 മീറ്റർ പൊക്കമുണ്ട്. 100 കോടി ഡോളറാണ് നിർമാണ ചിലവ്.

നിറയെ കൗതുകമുണർത്തുന്ന കാര്യങ്ങൾ നിറഞ്ഞതാണ് ക്രീക്ക് ടവർ. 2017 ഇൽ പദ്ധതിക്ക് തുടക്കം കുറിച്ചു. പൈലിംഗ് വർക്കുകൾ 75 മീറ്റർ താഴ്ചയിലാണ് ആരംഭിച്ചത്.

ക്രീക്ക് ഹാർബർ പദ്ധതിയിലെ മുഖ്യ ആകർശണമാണ് ക്രീക്ക് ടവർ. 550 ഹെക്ടർ പ്രദേശത്താണീ വൻ പദ്ധതി വരുന്നത്. 8 ലക്ഷം ചതുരശ്ര മീറ്റർ ഷോപ്പിംഗ് മാളും 66000 ചതുരശ്ര അടിയിൽ സാംസ്കാരിക കേന്ദ്രവും ടവറിനു പുറമെ ഇവിടെ ഒരുങ്ങുന്നു.

സ്പാനിഷ് സ്വിസ് ശിൽപി സാന്റിയാഗോ കലാവട്രയാണ് ഈ ബൃഹത്പദ്ധതിയുടെ ശില്പി. വൻ മരങ്ങളും കൃത്രിമ വനങ്ങളുമുള്ള ടവർ ഹരിത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് നിർമിക്കുന്നത്.

ഉയരത്തിലേക്ക് പോകുന്ന ടവറിൽ നിന്നും വലപോലെ ഉരുക്കു കമ്പികൾ താഴെ ഘടിപ്പിച്ച രൂപത്തിലാണ് ക്രീക്ക് ടവറിന്റെ രൂപകല്പന. നിർമാണം എക്സ്പോക്ക് മുൻപായി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q