എല്ലാ തൊഴിൽ മേഖലകളിലും നിശ്ചിത ശതമാനം സൗദിവത്ക്കരണം നടത്താൻ പഠനം
റിയാദ്: സൗദിയിലെ എല്ലാ തൊഴിൽ മേഖലകളിലും നിശ്ചിത ശതമാനം സൗദിവത്ക്കരണം നടത്തുന്നതിനായി സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പഠനം നടത്തുന്നു.
സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം ഡെപ്യൂട്ടി മിനിസ്റ്റർ ഡോ: അബ്ദുല്ല അബൂഥ്വനൈൻ ആണു ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഫാർമസി, ഡെൻ്റൽ മേഖലകളിൽ നടപ്പാക്കിയത് പോലെ നിശ്ചിത ശതമാനം സൗദിവത്ക്കരണം മുഴുവൻ പ്രഫഷനുകളിലും ബാധകമാക്കുന്നതിനെക്കുറിച്ചുള്ള പഠനം ആരംഭിച്ച് കഴിഞ്ഞതായി ഡെപ്യൂട്ടി മിനിസ്റ്റർ പറഞ്ഞു.
ഉടൻ തന്നെ വിവിധ പ്രഫഷനുകളിൽ സൗദിവത്ക്കരണ തോത് നിശ്ചയിച്ച് കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നും ഡോ: അബൂഥ്വനൈൻ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളെ പിന്തുണക്കുന്നതിനുള്ള ഒരു വർക്ക്ഷോപ്പിൽ വെച്ചാണു ഡെപ്യൂട്ടി മിനിസ്റ്റർ ഇക്കാര്യം പറഞ്ഞത്.
എഞ്ചിനീയറിംഗ് പ്രഫഷനുകൾ സൗദിവത്ക്കരണം നടത്തുന്നതിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്നും തുടർന്ന് ആരോഗ്യ മേഖലയിലെ വിവിധ പ്രഫഷനുകളും സൗദി വത്ക്കരണം നടത്തുമെന്നും കഴിഞ്ഞ ദിവസം മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി പറഞ്ഞിരുന്നു..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa