Sunday, September 22, 2024
Riyadh

സുരേഷ് സോമന് നവോദയ യാത്രയയപ്പ് നൽകി

റിയാദ്: നവോദയ കേന്ദ്ര കമ്മിറ്റി അംഗവും ഖജാൻജിയുമായ സുരേഷ് സോമന് യാത്രയയപ്പ് നൽകി. ന്യൂ സനയായിലെ മീട്ടാ സ്വിച്ച്‍ഗിയർ എന്ന സ്ഥാപനത്തിൽ സ്റ്റോർ സൂപ്പർ വൈസർ തസ്തികയിൽ ജോലിയിലായിരുന്ന സുരേഷ് സ്വന്തം ഇഷ്ടപ്രകാരമാണ് നാട്ടിലേക്ക് മടങ്ങുന്നത്.

മികച്ച സംഘാടകനായ സുരേഷ് നവോദയ പത്താംവാർഷികാഘോഷമായ ദശോത്സവത്തിന്റെ പ്രോഗ്രാം കൺവീനറുടെ ചുമതലയും  നിർവഹിച്ചിരുന്നു.

നവോദയയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുള്ള സുരേഷ് കവിയും മികച്ച പ്രസംഗികനുമാണ്. നിരവധി ജീവകാരുണ്യ  പ്രവർത്തങ്ങൾക്കും സുരേഷ് നേതൃത്വം നൽകിയിരുന്നു. റിയാദ് ഓൾഡ് സനയായിൽ  30  വർഷമായി സ്പോൺസറുമായോ കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെയും നിയമപരമായ രേഖകളോ സൗദി ജവാസാത്തിൽ വിരലടയാളമോ ഇല്ലാതെയും  കഴിഞ്ഞിരുന്ന സോമൻ തങ്കപ്പൻ എന്ന മലയാളിയുടെ മരണാനന്തരം അയാളുടെ വിവരങ്ങൾ തേടിപിടിച്ചും  വളരെയേറെ ബുദ്ധിമുട്ടി അദ്ദേഹത്തിന്റെ ബോംബയിൽ താമസിച്ചിരുന്ന കുടുംബത്തെ കണ്ടെത്തിയതും അവരെ നിർബന്ധിച്ചു മൃതദേഹം സംസ്കരിക്കാനുള്ള തുക അയച്ചുനൽകിയും രേഖകൾ ശരിയാക്കിയും നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സുരേഷായിരുന്നു.

കണ്ണിനു കാഴ്ച്ചനഷ്ടപ്പെട്ട പ്രവാസിയെ അടിയന്തിര ശസ്ത്രക്രിയക്കായി അന്നേ ദിവസം തന്നെ നാട്ടിലെത്തിച്ചതടക്കം അനവധി ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് സുരേഷ് നേതൃത്വം നൽകിയിട്ടുണ്ട്. നവോദയ സമീപകാലത്ത് ഏറ്റെടുത്ത എല്ലാ പരിപാടികളുടെയും വിജയശില്പികളിൽ ഒരാളായി സുരേഷ് സോമനുണ്ടായിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ വെട്ടിയാർ എന്ന സ്ഥലത്ത് സോമൻ – ഗൗരി ദമ്പതികളുടെ പതിനൊന്നാമത്തെ മകനായിരുന്നു സുരേഷ്. ഐ ടി ഐ പഠനത്തിനുശേഷം രണ്ടു വർഷം ഡൽഹിയിലും 6 വർഷം മുംബൈയിലും ജോലി ചെയ്തശേഷം 2000 -ലാണ് സൗദിയിലെത്തുന്നത്.

20 വർഷത്തെ പ്രവാസ ജീവിതത്തിൽ സുഹൃത്തുക്കൾക്കും പൊതുരംഗത്തും ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചാണ് 20  വർഷത്തെ പ്രവാസ ജീവിതത്തിനോട് വിട പറഞ്ഞു അദ്ദേഹം മാവേലിക്കര പല്ലാരിമംഗലത്തെ വീട്ടിലേക്ക് മടങ്ങുന്നത് . അമ്പിളി സുരേഷ്  ഭാര്യയും ഐശ്വര്യ മകളുമാണ്.  തന്റെ ഇടതുരാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിലും സൗഹൃദബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിലും നവോദയ നൽകിയ സംഭാവനകൾക്ക് സുരേഷ് നന്ദിപറഞ്ഞു..

നവോദയ കേന്ദ്ര കമ്മിറ്റി, ബത്ത യൂണിറ്റ്, ഷിഫാ യുണിറ്റ്, നവോദയ കുടുംബവേദി, ന്യൂ സനായ യൂണിറ്റ്, മുറൂജ് യൂണിറ്റ് എന്നീ ഘടകങ്ങൾ ഫലകവും ഉപഹാരങ്ങളും കൈമാറി.

യാത്രയയപ്പ് യോഗത്തിൽ നവോദയ പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ബാബുജി യോഗം ഉദ്‌ഘാടനം ചെയ്തു. പൂക്കോയ തങ്ങൾ സുരേഷിന്റെ പ്രൊഫൈൽ വായിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ, കുമ്മിൾ സുധീർ, വിക്രമലാൽ, നിസാർ അഹമ്മദ്, ഹേമന്ദ്, ശ്രീരാജ്, ഹാരിസ്, അനിൽ പിരപ്പൻകോട്, സജീർ, ജയ്ജിത്ത്, അനിൽ മണമ്പൂർ, മനോഹരൻ, സുബൈർ, ഗോപിനാഥ്‌, അനിൽ മുഹമ്മദ്, സക്കീർ മണ്ണാർമല, ലളിതാംബിക,  ശിവപ്രസാദ്, മിഥുൻ, അനീഷ്, ഷാജു പത്തനാപുരം, ജേക്കബ് ചാക്കോ, അലി, ഹനീഫ എന്നിവർ സംസാരിച്ചു.

റിയാദ് മ്യുസി ക്ലബ് ഗായകരുടെ ഗാനമേളയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q