ദീർഘകാലം സേവനം ചെയ്ത വിദേശിക്ക് കമ്പനി ചെയർമാൻ നൽകിയത് രണ്ട് ലക്ഷം റിയാലിൻ്റെ സ്വർണ്ണക്കട്ടി
റിയാദ്: സൗദി അറേബ്യയിലെ ഒരു സ്ഥാപനത്തിൽ ദീർഘ കാലം സേവനം അനുഷ്ടിച്ച വിദേശ പൗരനോടുള്ള നന്ദി സൂചകമായി കംബനി ചെയർമാൻ സമ്മാനിച്ചത് 2 ലക്ഷം റിയാലിൻ്റെ സ്വർണ്ണക്കട്ടി.
സൗദിയിലെ പ്രമുഖ കംബനികളിൽ ഒന്നായ അൽ ഫനാറിൽ 42 വർഷം സേവനം ചെയ്ത പാകിസ്ഥാനി സ്വദേശിക്കാണു കംബനി ചെയർമാൻ എഞ്ചിനീയർ അബ്ദുൽ സലാം അൽ മുത് ലഖ് വിലപിടിപ്പുള്ള സമ്മാനം നൽകിയത്.
സ്വർണ്ണക്കട്ടി വെച്ച പെട്ടിക്ക് പുറത്ത് വിദേശ ജീവനക്കാരൻ ജോലി ചെയ്ത കാലയളവായ 42 വർഷം സൂചിപ്പിച്ച് കൊണ്ട് 42 എന്ന് പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു.
ദീർഘകാലം ജോലി ചെയ്ത പാകിസ്ഥാനി പൗരനു സ്വർണ്ണക്കട്ടി നൽകിക്കൊണ്ട് കംബനി ചെയർമാൻ പറഞ്ഞത് ‘ഗോൾഡ് ഫോർ ദ ഗോൾഡ് മാൻ’ എന്നായിരുന്നു.
ഇത്രയും മൂല്യമുള്ള സമ്മാനം നൽകിക്കൊണ്ട് തങ്ങളുടെ ജീവനക്കാരനെ ആദരിച്ച ഫനാർ കംബനിയെയും മേധാവികളെയും സോഷ്യൽ മീഡിയയിൽ ആളുകൾ അഭിനന്ദിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa