കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മക്കയിലും മദീനയിലും നിലവിൽ വന്ന പുതിയ നിയന്ത്രണങ്ങൾ ഇവയാണ്
മക്ക: കൊറോണ (കോവിഡ്19) വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വിശുദ്ധ മക്കയിലും മദീനയിലും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
മക്കയിലെ മസ്ജിദുൽ ഹറമിൽ വന്ന നിയന്ത്രണങ്ങൾ താഴെ വിവരിക്കും പ്രകാരമാണ്:
1.ഇശാ നമസ്ക്കാരം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞാൽ പള്ളി അടച്ചിടും. സുബ്ഹ് നമസ്ക്കാരത്തിനു ഒരു മണിക്കൂർ മുംബ് പള്ളി വീണ്ടും തുറക്കും.
2.കഅബക്ക് ചുറ്റുമുള്ള ത്വവാഫ് ചെയ്യുന്ന ഭാഗം അടച്ചിടും . സഫാ മർവക്കിടയിലുള്ള സഅയ് ചെയ്യുന്ന ഭാഗവും അടച്ചിടും. ഈ നിയന്ത്രണം ഉംറക്ക് ഏർപ്പെടുത്തിയ വിലക്ക് നില നിൽക്കുന്നിടത്തോളം ഉണ്ടാകും.
3.നമസ്ക്കാരം മസ്ജിദുൽ ഹറാമിനുള്ളിൽ മാത്രമായിരിക്കും ഇനി നടക്കുക. ഇഹ്റാമിലുള്ളവരെ മസ്ജിദുൽ ഹറാമിലും മുറ്റത്തും പ്രവേശിക്കുന്നത് അനുവദിക്കില്ല.
4.സൗദിക്കകത്തുള്ളവർക്ക് ബാധകമായ താത്ക്കാലിക ഉംറ വിലക്ക് മക്ക നഗരത്തിലെ താമസക്കാർക്കും ബാധകമായിരിക്കും.
5.ഇഅതികാഫ്, കിടത്തം, ഭക്ഷണവും വെള്ളവും കൊണ്ട് പോകൽ എന്നിവ ഇനി മുതൽ മസ്ജിദുൽ ഹറാമിൽ അനുവദിക്കില്ല.
6.മസ്ജിദുൽ ഹറാമിൽ നില നിന്നിരുന്ന സംസം വെള്ളം വിതരണം ചെയ്യുന്ന സംവിധാനം താത്ക്കാലികമായി നിർത്തൽ ചെയ്യും.
മദീനയിലെ മസ്ജിദുന്നബവിയിലും പരിസരത്തും കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി നടപ്പാക്കിയ പുതിയ നിബന്ധനകൾ താഴെ പറയും പ്രകാരമായിരിക്കും:
1.ഇശാ നമസ്ക്കാരം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞാൽ മസ്ജിദുന്നബവി അടക്കും. സുബ്ഹ് നമസ്ക്കാരത്തിനു ഒരു മണിക്കൂർ മുംബ് പള്ളി വീണ്ടും തുറക്കും.
2.മസ്ജിദുന്നബവിക്കുള്ളിലെ പഴയ പള്ളി അടക്കും. റൗള ശരീഫും മദീനയിലെ പ്രശസ്തമായ ജന്നതുൽ ബഖീഉ’ ഖബറിസ്ഥാനും അടച്ചിടും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa