Sunday, November 24, 2024
GCCKuwaitTop Stories

പ്രവാസികൾക്ക് സന്തോഷ വാർത്ത; കുവൈത്തിൽ ഇറങ്ങാൻ കൊറോണ ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

കുവൈത്ത് സിറ്റി: ഈ മാസം 8 മുതൽ പ്രത്യേകം പരാമർശിക്കപ്പെട്ട 10 രാജ്യങ്ങളിൽ നിന്നും കുവൈത്തിൽ എത്തുന്ന വിദേശികൾക്ക് കൊറോണ ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ച ഉത്തരവ് കുവൈത്ത് കാബിനറ്റ് കാൻസൽ ചെയ്തു.

ഇന്ത്യ, ബംഗ്ളാദേശ്, ഫിലിപൈൻസ്, ശ്രീലങ്ക, ലബനാൻ, അസർബൈജാൻ, തുർക്കി, ഈജിപ്ത്, സിറിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്ന വിദേശികൾക്കായിരുന്നു കുവൈത്തിൽ ഇറങ്ങണമെങ്കിൽ കൊറോണ ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി നേരത്തെ ഉത്തരവ് ഇറക്കിയിരുന്നത്.

നേരത്തെയുള്ള തീരുമാനം കാൻസൽ ചെയ്തത് അറിയിക്കുന്ന പുതിയ സർക്കുലർ

പരാമർശിക്കപ്പെട്ട രാജ്യങ്ങളിൽ ചിലതിൽ കൊറോണ ടെസ്റ്റ് നടത്താനുള്ള സജ്ജീകരണങ്ങൾ ഇല്ലാത്തതും അത് മൂലം ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിനുള്ള പ്രയാസങ്ങൾ കണക്കിലെടുത്തുമാണു തീരുമാനം മാറ്റാൻ സർക്കാർ തീരുമാനിച്ചത്.

തുടർന്ന് നേരത്തെയുണ്ടായിരുന്ന തീരുമാനം മാറ്റിയതായി അറിയിച്ച് കൊണ്ട് കുവൈത്ത് ഇൻ്റർനാഷ്ണൽ എയർപോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പുതിയ സർക്കുലർ ഇറക്കിയിട്ടുണ്ട്.

കുവൈത്തിലൂടെ പോകുന്ന ട്രാൻസിറ്റ് പാസഞ്ചേഴ്സിനു ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമില്ലായിരുന്നെങ്കിലും മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് കുവൈത്തിലൂടെ പോകുന്ന സന്ദർഭത്തിൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുമോ എന്ന ആശങ്ക പലർക്കുമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ കൊറോണ ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന കുവൈത്ത് അധികൃതരുടെ പ്രഖ്യാപനം കുവൈത്തിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും പ്രവാസികൾക്ക് വലിയ ആശ്വാസമാണു നൽകിയിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്