രാജാവ് ഉത്തരവിട്ടു; കഅബയുടെ മത്വാഫ് വീണ്ടും തുറന്നു
മക്ക: സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ഉത്തരവ് പ്രകാരം വിശുദ്ധ കഅബയുടെ മത്വാഫ് വീണ്ടും തുറന്നു.
തുടർന്ന് ഇന്ന് സുബ്‌ഹ് മുതൽ മത്വാഫിലേക്ക് പ്രവേശനം അനുവദിച്ചു.
അതേ സമയം ഉംറ തീർത്ഥാടകർക്ക് മത്വാഫിലേക്ക് പ്രവേശനം അനുവദിക്കില്ല.
രാജാവിന്റെ ഉത്തരവ് സംബന്ധിച്ച് ഇരു ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് ആണു പ്രഖ്യാപനം നടത്തിയത്.
ഹറമിലെ ജോലിക്കാർ നടത്തുന്ന കൊറോണ വൈറസ് പ്രതിരോധ നടപടികളുമായി എല്ലാവരും പൂർണ്ണതോതിൽ സഹകരിക്കണമെന്നും ശൈഖ് സുദൈസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ആഭ്യന്തര ഉംറ തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തിയ സന്ദർഭത്തിൽ മത്വാഫിലേക്കും പ്രവേശന വിലക്കേർപ്പെടുത്തുകയായിരുന്നു.
കൊറോണ കോവിഡ്19 വൈറസിനെ പ്രതിരോധിക്കുന്നതിനായി ആവശ്യമായ സജ്ജീകരണങ്ങളുടെ ഭാഗമായിരുന്നു മത്വാഫിലേക്ക് പ്രവേശനം വിലക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa