കഅബയുടെ മത്വാഫ് വീണ്ടും തുറന്ന ശേഷമുള്ള ചിത്രങ്ങൾ കാണാം
മക്ക: വിശുദ്ധ കഅബയുടെ മത്വാഫ് വീണ്ടും തുറന്ന് കൊടുത്തതോടെ വിശ്വാസികൾക്ക് കഅബയുടെ തിരുമുറ്റത്ത് വെച്ച് തന്നെ ത്വവാഫ് ചെയ്യാനും നമസ്ക്കരിക്കാനുമുള്ള അവസരം ലഭിച്ചിരിക്കുകയാണ്.
ഇന്ന്(ശനിയാഴ്ച) പുലർച്ചെയായിരുന്നു മത്വാഫ് വീണ്ടും തുറന്ന് കൊടുത്തത്. തുടർന്ന് വിശ്വാസികൾ ത്വവാഫ് ചെയ്യുന്ന ദൃശ്യം സൗദി ചാനൽ ലൈവ് ആയി സംപേഷണം ചെയ്തു.
ത്വവാഫ് ചെയ്യാനെത്തുന്ന വിശ്വാസികൾക്ക് കഅബയുടെ സമീപത്ത് ചെല്ലാൻ നിലവിൽ സാധിക്കില്ല. കാരണം കഅബക്ക് ചുറ്റുമായി ഹിജ്ർ ഇസ്മായീൽ അടങ്ങുന്ന ഭാഗത്തും മത്വാഫിൻ്റെ ഏകദേശം പകുതി ഭാഗത്തും താത്ക്കാലിക മറകൾ സ്ഥാപിച്ചിട്ടുണ്ട്.
മറകൾക്കുള്ളിൽ ഹറം ജീവനക്കാർ വിവിധ തരത്തിലുള്ള ജോലികളിൽ ഏർപ്പെടുന്നത് ദൃശ്യങ്ങളിലൂടെ കാണാൻ സാധിക്കുന്നുമുണ്ട്.
സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ ഉത്തരവ് പ്രകാരമായിരുന്നു മത്വാഫ് വീണ്ടും തുറന്ന് കൊടുത്തത്. രാജാവിൻ്റെ ഉത്തരവ് ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് പ്രഖ്യാപിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa