യു എ ഇ, കുവൈത്ത്, ബഹ്രൈൻ എന്നിവിടങ്ങളിൽ നിന്ന് സൗദിയിലേക്ക് 3 എയർപോർട്ടുകൾ വഴി മാത്രം പ്രവേശനം
റിയാദ്: മൂന്ന് ജി സി സി രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് കരമാർഗ്ഗം പ്രവേശിക്കുന്നവർക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ.
യു എ ഇ, ബഹ്രൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് കരമാർഗ്ഗം പ്രവേശിക്കുന്നവർക്കാണു കൊറോണ വൈറസ്-കോവിഡ്19 പ്രതിരോധത്തിൻ്റെ ഭാഗമായി പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
മാർച്ച് 7- ശനി- രാത്രി 11:55 മുതൽ യു എ ഇ, ബഹ്രൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് സൗദിയിലെ 3 അന്താരാഷ്ട്ര എയർപോർട്ടുകൾ വഴി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ട്, ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട്, ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര എയർപോർട്ട് എന്നിവിടങ്ങളിലൂടെയായിരിക്കും പ്രവേശനാനുമതി.
ഈ മൂന്ന് എയർപോർട്ടുകളിലും വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള മുൻ കരുതൽ പരിശോധനകളും നടപടിക്രമങ്ങളും ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിൽ ഒരുക്കിയിട്ടുണ്ടാകും.
ഈ മൂന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന കൊമേഴ്സ്യൽ ട്രക്കുകൾക്ക് മാത്രമായിരിക്കും ഇനി മുതൽ താത്ക്കാലികമായി സൗദിയിലേക്ക് കരമാർഗ്ഗം പ്രവേശനം അനുവദിക്കുക.
അതേ സമയം ട്രക്കുമായി വരുന്നവർക്കും ട്രക്കിലെ സഹായിക്കും കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായിട്ടുള്ള പരിശോധനകൾക്ക് വിധേയരാകേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa