കൊറോണ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ഇന്നും സൗദിയിലേക്ക് പറന്നു
കരിപ്പൂർ: കഴിഞ്ഞ ദിവസം നിരവധി പ്രവാസികളെ ആശങ്കയിലാക്കിയ ഒരു വാർത്തയായിരുന്നു സൗദിയിലേക്ക് പോകുന്ന ഇന്ത്യക്കാരടക്കമുള്ളവർക്ക് കൊറോണ ഫ്രീ സർട്ട്ഫിക്കറ്റ് ആവശ്യമുണ്ടെന്ന തരത്തിൽ വിവിധ മീഡിയകളിൽ പ്രചരിച്ചിരുന്നത്.
എന്നാൽ ഈ വിഷയത്തിൽ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയും സൗദി എയർലൈൻസ് അധികൃതരും ഇറക്കിയ സർക്കുലറുകളിൽ ഇന്ത്യയെ പരാമർശിച്ചിരുന്നില്ല. മറിച്ച് ഈജിപ്തിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു കൊറോണയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്.
അത് കൊണ്ട് ,വിവിധ മാധ്യമങ്ങളിൽ പ്രചരിച്ച ആ വാർത്തയിൽ സംശയങ്ങൾ തോന്നിയത് കൊണ്ട് തന്നെ നിരന്തരമായി നാട്ടിലുള്ള ട്രാവൽ ഏജൻ്റുമാരുമായും മറ്റും ഞങ്ങൾ ബന്ധപ്പെട്ട് കൊണ്ടിരുന്നു.
ഒരു ട്രാവൽ ഏജൻ്റുമാർക്കും അത്തരത്തിൽ ഒരു സർക്കുലർ ഒരു എയർലൈൻ കംബനികളിൽ നിന്നും വന്നിട്ടില്ലെന്നായിരുന്നു വസ്തുത. അതോടൊപ്പം സൗദിയയുടെയും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും സർക്കുലറിൽ ഈജിപ്തിനെ മാത്രമേ പരാമർശിച്ചിട്ടുള്ളൂ എന്ന് അവർ ഓർമ്മിപ്പിക്കുകയും ചെയ്തു.
തുടർന്ന് ഇന്ന് നാട്ടിലുള്ള ഒരു ട്രാവൽ ഏജന്റുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ, ഇന്ന് കരിപ്പൂരിൽ നിന്നുള്ള സൗദി എയർലൈൻസടക്കമുള്ള വിമാനങ്ങളിൽ യാത്രക്കാർ കൊറോണ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ സൗദിയിലേക്ക് പറന്നു എന്നാണ് അറിയിച്ചത്.
അത് കൊണ്ട് തന്നെ പ്രവാസ ലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്ന ആ വാർത്തയിൽ യാഥാർത്ഥ്യമില്ലെന്നും നിലവിൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പറക്കുന്ന ആർക്കും ഹെൽത്ത് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും വ്യക്തമായിരിക്കുകയാണ്.
അതേ സമയം ഭാവിയിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൊറോണ ഫ്രീ സർട്ടിഫിക്കറ്റ് ആവശ്യമാകുകയാണെങ്കിൽ ആയിരക്കണക്കിനു യാത്രക്കാർക്ക് ചുരുങ്ങിയ സമയങ്ങൾ കൊണ്ട് ഏത് കേന്ദ്രങ്ങളിൽ നിന്നാണു കൊറോണ ഫ്രീ സർട്ടിഫിക്കറ്റ് ലഭ്യമാകുക എന്ന സംശയം ഇപ്പോഴും ബാക്കിയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa