സൗദിയിൽ വീണ്ടും കൊറോണ വൈറസ്-കോവിഡ്19 ബാധ റിപ്പോർട്ട് ചെയ്തു
റിയാദ്: സൗദിയിൽ വീണ്ടും കൊറോണ വൈറസ്-കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയമാണു ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്.
പുതിയതായി 4 പേർക്കാണ് കൊറോണ-കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 11 ആയി.
മൂന്ന് സൗദി വനിതകൾക്കും ഒരു സൗദി പൗരനുമാണ് പുതിയതായി വൈറസ് ബാധിച്ചത്. നേരത്തെ കൊറോണ വൈറസ് ബാധയേറ്റവരുമായി ബന്ധപ്പെട്ടവരാണ് മൂന്ന് വനിതകൾ. അതേ സമയം ഇറാനിൽ നിന്ന് യു എ ഇ വഴി രാജ്യത്ത് എത്തിയയാളാണ് സൗദി പൗരൻ.
ഇറാനിൽ നിന്ന് യു എ ഇ വഴി സൗദിയിലേക്ക് കടക്കുമ്പോൾ ഇറാനിൽ പോയിരുന്ന കാര്യം സൗദി പൗരൻ അതിർത്തിയിൽ അറിയിച്ചിരുന്നില്ല.
ഇറാനിൽ കൊറോണ ബാധ വ്യാപകമായതിനെത്തുടർന്ന് സൗദിയും കുവൈത്തും ബഹ്റൈനും യു എ ഇ യും തങ്ങളുടെ പൗരന്മാർക്ക് ഇറാനിൽ പോകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa