Saturday, April 12, 2025
QatarTop Stories

കൊറോണ: ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; യാത്രാവിലക്ക് തുടരും

ഖത്തറിൽ മൂന്ന് ഹൈപ്പർ മാർക്കറ്റ് ജീവനക്കാരിൽ കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 18 ആയി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാളെമുതൽ ഖത്തർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇത് തുടരും.

ഇന്ത്യയുൾപ്പെടെ പതിനാലു രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് തുടരും. വിസിറ്റിംഗ് വിസ, ഓൺ അറൈവൽ, അവധിക്കായി നാട്ടിലേക്ക് പോയവർ എന്നിവർക്കെല്ലാം വിലക്ക് ബാധകമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa