Saturday, November 23, 2024
Saudi ArabiaTop Stories

കൊറോണ ; സൗദിയിലെ മസ്‌ജിദുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ജിദ്ദ : രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം മസ്‌ജിദുകളിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി .

ഇനിയുള്ള ദിവസങ്ങളിൽ സൗദിയിലെ മസ്ജിദുകളിൽ താഴെ പറയും പ്രകാരമായിരിക്കണം ആരാധനാ കർമ്മങ്ങളും മറ്റു കാര്യങ്ങളും ചെയ്യേണ്ടത്.

ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള സമയം 10 മിനുട്ട് ആക്കിച്ചുരുക്കിയതാണ് പ്രധാനപ്പെട്ട ഒരു നിർദ്ദേശം .

ജുമുഅ ഖുതുബയും നമസ്ക്കാരവും കൂടി 15 മിനുട്ടിൽ കൂടുതൽ ആകാൻ പാടില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നിർദ്ദേശം.

പള്ളികളിൽ നോമ്പ് തുറകൾ നിർത്തൽ ചെയ്തു. ഇത് റമളാനിലും അല്ലാത്തപ്പോഴും ബാധകമാകും. പള്ളികളിൽ ഇഅതികാഫ് വിലക്കി .

പള്ളികളിലെ ഈത്തപ്പഴം പോലുള്ള ഭക്ഷണ സാധനങ്ങൾ പുറത്തേക്ക് മാറ്റണം. കുടിവെള്ള സംവിധാനങ്ങൾക്ക് സമീപത്തുള്ള ഉപയോഗിച്ച ഗ്ളാസുകൾ നീക്കം ചെയ്യണം.

തുടങ്ങി വിവിധ നിർദ്ദേശങ്ങളാണു ഇസ് ലാമിക കാര്യ മന്ത്രാലയ വകുപ്പ് മന്ത്രി ഡോ: അബ്ദുല്ലത്തീഫ് ആലു ശൈഖ് നിർദ്ദേശിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്