കൊറോണ; സൗദി അറേബ്യ അഞ്ച് രാജ്യങ്ങളിലേക്കു കൂടി യാത്രാ വിലക്കേർപ്പെടുത്തി
ജിദ്ദ: ഇന്ന് പുലർച്ചെ ഒൻപത് രാജ്യങ്ങളിലേക്കും തിരിച്ചും യാത്രാ വിലക്കേർപ്പെടുത്തിയതിനു പുറമെ പുതുതായി അഞ്ച് രാജ്യങ്ങളിലേക്ക് കൂടി സൗദി അറേബ്യ യാത്രാ വിലക്കേർപ്പെടുത്തി.
ഒമാൻ,ഫ്രാൻസ്, ജർമ്മനി, തുർക്കി, സ്പെയിൻ തുടങ്ങിയ അഞ്ച് രാജ്യങ്ങളിലേക്കും തിരിച്ചുമാണു യാത്രാ വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് കഴിഞ്ഞ 14 ദിവസങ്ങൾക്കുള്ളിൽ മേൽപ്പറയപ്പെട്ട 5 രാജ്യങ്ങളിൽ സന്ദർശനം നടത്തിയവരാണെങ്കിൽ പ്രവേശനം അനുവദിക്കില്ല.
ഈ അഞ്ച് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വ്യോമ,സമുദ്ര മാർഗ്ഗങ്ങളിലൂടെയുള്ള യാത്രക്കാണു വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
ഇന്ന് പുലർച്ചെ യു എ ഇ , കുവൈത്ത്, ബഹ്രൈൻ, ലെബനാൻ, സിറിയ, സൗത്ത് കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയതിനു പുറമെയാണീ അഞ്ച് രാജ്യങ്ങൾക്ക് കൂടി യാത്രാ വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
ഇന്ന് പുലർച്ചെ പെട്ടെന്നായിരുന്നു യാത്രാ വിലക്ക് നിലവിൽ വന്നതെന്നതിനാൽ സൗദി അറേബ്യയിലേക്കുണ്ടായിരുന്ന ധാരാളം ട്രാൻസിറ്റ് പാസഞ്ചേഴ്സിനു യാത്ര മുടങ്ങിയിരുന്നു.
ജി സി സി രാജ്യങ്ങളിൽ കൂടി സൗദിയിലേക്ക് കണക്ഷൻ ഫ്ലൈറ്റിനു എത്താനുള്ള അവസാന മാർഗ്ഗമായിരുന്നു ഒമാൻ എയർലൈൻ. എന്നാൽ പുതിയ വിലക്കിൽ ഒമാൻ കൂടി ഉൾപ്പെട്ടതോടെ ഇനി നേരിട്ടോ അല്ലെങ്കിൽ ശ്രിലങ്കൻ എയർലൈൻസ് വഴിയോ ഒക്കെ മാത്രമേ സൗദിയിലെത്താൻ വഴിയുള്ളൂ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa