ഇന്ത്യക്കാർ ഉൾപ്പെടെ ക്വാറന്റൈന് വിധേയമാവണം; കൊറോണയെ നേരിടാൻ പ്രതിരോധനടപടികൾ ഊർജ്ജിതമാക്കി കുവൈറ്റ്.
കുവൈത്ത് സിറ്റി: ഫെബ്രുവരി 23ന് ശേഷം കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തിയിട്ടുള്ള എല്ലാവരും ക്വാറന്റൈനു വിധേയരാകണം.
കൊറോണ സ്ഥിരീകരിക്കപ്പെട്ട 21 രാജ്യങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടിട്ടുള്ളത് ഇതിൽ ഇന്ത്യയും ഉൾപ്പെടും. രണ്ടാഴ്ചത്തേക്കായിരിക്കും ക്വാറൻറൈൻ. അതെ സമയം കൊറോണ പരിശോധനയ്ക്കു വിദേശികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത് . ഇതിനെ തുടർന്ന് സബ്‌ഹാൻ ക്ലിനിക്കിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചു.
ഇന്നലെ പുതിയതായി ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, കൊറോണ റിപ്പോർട്ട് ചെയ്തതിനു ശേഷം കുവൈത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 65 ആയി ഉയർന്നു.
അതെ സമയം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയാതായി അധികൃതർ അറിയിച്ചു. കൊറോണ ബാധിതരുടെ എണ്ണം വർധിച്ചതോടെ നേരത്തെ പ്രഖ്യാപിച്ച അവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു.
നേരത്തെ മാർച്ച് 14 വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഇപ്പോൾ രണ്ടാഴ്ച കൂടി നീട്ടി മാർച്ച് 26 വരെയാക്കി മന്ത്രിസഭാ യോകത്തിൽ തീരുമാനമെടുത്തത്. പൊതു–സ്വകാര്യമേഖലയിലെ സ്കൂളുകൾ, കോളജുകൾ, സൈനിക കോളജുകൾ, ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാലയങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa