സൗദിയിൽ 95 പെട്രോളിനു വില കുറഞ്ഞു
ജിദ്ദ: സൗദി അറേബ്യയിലെ പെട്രോൾ വില പുതുക്കി നിശ്ചയിച്ച് കൊണ്ട് ചൊവ്വാഴ്ച സൗദി ആരാംകോ പ്രസ്താവനയിറക്കി.
2020 മാർച്ച് 11 മുതൽ 2020 ഏപ്രിൽ 10 വരെയുള്ള ഒരു മാസക്കാലയളവിലേക്കുള്ള പെട്രോൾ വിലയാണു സൗദി ആരാംകോ പുതുക്കി നിശ്ചയിച്ചിട്ടുള്ളത്.
നിലവിൽ 91 പെട്രോളിനു 1;55 റിയാൽ എന്നതിൽ നിന്നും മറ്റം വരുത്തിയിട്ടില്ല. അതേ സമയം 95 പെട്രോളിനു വില കുറച്ചിട്ടുണ്ട്. 95 പെടോളിൻ്റെ വില 2:05 ആക്കിയാണു പുന:നിശ്ചയിച്ചിട്ടുള്ളത്. നിലവിലുള്ള വില 2:11 ആയിരുന്നു.
അന്താരാഷ്ട്ര വിപണിയിലേക്കുള്ള സൗദിയുടെ കയറ്റുമതി നിരക്കിനനുസരിച്ച് എല്ലാ മാസവും 10 ആം തീയതിയാണൂ സൗദി ആരാംകൊ എണ്ണ വില പുന:നിശ്ചയിക്കുന്നത്.
അതേ സമയം ഏപ്രിൽ മാസം മുതൽ ക്രൂഡ് ഓയിൽ വിതരണം പ്രതിദിനം 12.3 മില്ല്യൻ ബാരൽ ആയി വർധിപ്പിക്കുമെന്ന് സൗദി ആരാംകോ പ്രഖ്യാപിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa