Saturday, November 23, 2024
Saudi ArabiaTop Stories

കൊറോണയെ പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടനക്ക് 10 മില്ല്യൻ ഡോളർ നൽകാൻ സല്മാൻ രാജാവിൻ്റെ ഉത്തരവ്

റിയാദ്: കൊറോണ-കോവിഡ്19 വൈറസിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ലോകാരോഗ്യ സംഘടനക്ക് 10 മില്ല്യൻ ഡോളർ സംഭാവന നൽകാൻ സല്മാൻ രാജാവ് ഉത്തരവിട്ടു.

നിലവിലെ സാഹചര്യത്തിൽ വൈറസിനെ ചെറുക്കുന്നതിനായി വേണ്ട നടപടിക്രമങ്ങൾക്കായി എല്ലാ ലോക രാഷ്ട്രങ്ങളോടും ലോകാരോഗ്യ സംഘടന സഹായം അഭ്യർത്ഥിച്ചതിനെത്തുടർന്നായിരുന്നു രാജാവിൻ്റെ ഉത്തരവ്.

ഡോ: അബ്ദുല്ല റബീഅ

കൊറോണ – കോവിഡ്19 വൈറസിനെ പ്രതിരോധിക്കുന്നതിനായി സൗദി അറേബ്യയും ലോകാരോഗ്യ സംഘടനയും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും ഇതിൻ്റെ ഭാഗമായാണു 10 മില്യൻ ഡോളർ നൽകാൻ സൗദി അറേബ്യ തീരുമാനിച്ചതെന്നും കിംഗ് സല്മാൻ റിലീഫ് സെൻ്റർ മേധാവി ഡോ: അബ്ദുല്ല റബീഅ അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ വൈറസ് പടരുന്നതിനെ തടയുന്നതിനാവശ്യമായ അടിസ്ഥാന നടപടികൾ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനയോടൊപ്പവും അന്താരാഷ്ട്ര സമൂഹത്തിനൊപ്പവും ചേർന്ന് ആഗോള തലത്തിൽ സൗദി നിർവ്വഹിക്കുന്ന മാനുഷിക ഇടപെടലുകളുടെ ഭാഗമാണിത്തരം നടപടികളെന്നും ഡോ:റാബീഅ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്