Sunday, September 22, 2024
Dammam

പ്രവാസി ക്ഷേമനിധി പെൻഷൻ തുക അയ്യായിരം രൂപയാക്കി വർദ്ധിപ്പിയ്ക്കുക: നവയുഗം

അൽ ഖോബാർ: പ്രവാസി ക്ഷേമനിധിയിൽ അംഗമായ പ്രവാസികൾക്ക് നിലവിൽ നൽകുന്ന പെൻഷൻ തുകയായ രണ്ടായിരം രൂപ വളരെ അപര്യാപ്തമാണെന്നും, അതിനെ അയ്യായിരം രൂപയാക്കി വർദ്ധിപ്പിയ്ക്കണമെന്നും, നവയുഗം കോബാർ ദോഹ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദോഹയിലെ സഫിയ അജിത് നഗറിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് മദനൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ,  നവയുഗം കോബാർ മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ അഭിവാദ്യപ്രസംഗം നടത്തി. അഷറഫ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സുനീഷ് സ്വാഗതവും, അബ്ദുൾ കലാം നന്ദിയും പറഞ്ഞു.

ദോഹ യൂണിറ്റ് സമ്മേളനം 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും,പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

സുനീഷ് (രക്ഷാധികാരി), മദനൻ (പ്രസിഡന്റ്), രാജേഷ് ബി പിള്ള (വൈസ് പ്രസിഡന്റ്), അബ്ദുൾ കലാം (സെക്രട്ടറി), റെജി പന്തളം (ജോയിന്റ് സെക്രെട്ടറി), അഷറഫ് (ട്രെഷറർ) എന്നിവരാണ് പുതിയ യൂണിറ്റ് ഭാരവാഹികൾ. ഇവരെക്കൂടാതെ  നസീം, അബു സാലി, വിപിൻ, അരുൺ, ഷംസുദ്ധീൻ  എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q