ജിദ്ദ എയർപോർട്ടിൽ കൊറോണയുള്ളവരെ കണ്ടെത്തുന്നതിനുള്ള കാമറ പ്രവർത്തിക്കുന്ന വിധം
ജിദ്ദ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാരിൽ കൊറോണ ബാാധിതർ ഉണ്ടോ എന്നറിയിന്നതിനുള്ള തെർമൽ കാമറ പ്രവർത്തിക്കുന്ന രീതിയെക്കുറിച്ചുള്ള വിവരണം സൗദി മീഡിയകളിൽ ശ്രദ്ധേയമായിരികുകയാണ്.

യാത്രക്കാർ വിമാനമിറങ്ങി നടന്ന് വരുന്ന വഴിയിലാണു തെർമൽ കാമറ സ്ഥാപിച്ചിട്ടുള്ളത്. കടന്ന് വരുന്നവരെ കാമറയിലൂടെ ബന്ധപ്പെട്ടവർ നിരീക്ഷിച്ച് കൊണ്ടേയിരിക്കും.

ശരീരത്തിൻ്റെ താപ നില വിലയിരുത്തുകയാണു കാമറ വഴി ചെയ്യുന്നത്. സാധാരണയിലും കവിഞ്ഞ താപ നിലയാണു ഒരാളിൽ ഉള്ളതെങ്കിൽ കാമറ അത് കണ്ടെത്തും.

ഉയർന്ന താപനിലയുള്ളയാളുടെ ശരീരം കാമറയിലൂടെ നോക്കുംബോൾ ചുവപ്പ് കളർ ആയി മാറും. ഉടൻ കാമറ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും പ്രസ്തുത യാത്രക്കാരനെ ഐസലോഷനിലാക്കിയ നിലയിൽ ആശുപത്രിയിലേക്ക് നീക്കി താപ നില ഉയരാനുള്ള കാരണം പരിശോധിക്കുകയും ചെയ്യും.

ഇന്ന് ജിദ്ദ എയർപോർട്ടിലെത്തിയ ഒരു ഈജിപ്ഷ്യൻ പൗരനെ തെർമൽ കാമറയിൽ ശരീര താപ നില ഉയർന്ന രീതിയിൽ കണ്ടെത്തുകയും പരിശോധനയിൽ കൊറോണ ബാധിതനാണെന്ന് തെളിയുകയും ചെയ്തിരുന്നു.

ട്രാൻസിറ്റ് പാസഞ്ചറായിരുന്ന ഇയാൾ അമേരിക്കയിൽ നിന്ന് ഈജിപ്തിലേക്കുള്ള യാത്രാവേളയിലായിരുന്നു ജിദ്ദ എയർപോർട്ടിൽ എത്തിയത്.

കഴിഞ്ഞ 14 ദിവസങ്ങൾക്കുള്ളിലാണു ഇയാൾ ഈജിപ്തിൽ നിന്ന് അമേരിക്കയിലേക്ക് പറന്നതും പിന്നീട് ഈജിപ്തിലേക്ക് മടങ്ങാൻ ശ്രമിച്ചതും . പൊതു സുരക്ഷയും കുടുംബ സുരക്ഷയും പരിഗണിച്ച് കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് സൗദിയിലെത്തുന്നവർ അക്കാര്യം 937 ൽ വിളിച്ച് അറിയിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ കൈക്കൊള്ളണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa