Saturday, September 21, 2024
KuwaitTop Stories

ഫെബ്രുവരി 27ന് ശേഷം രാജ്യത്തെത്തിയ വിദേശികൾ പരിശോധനക്ക് ഹാജറാവണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

ഫെബ്രുവരി 27ന് ശേഷം രാജ്യത്തെത്തിയ മുഴുവൻ വിദേശികളും പരിശോധനക്ക് ഹാജരാകണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

മിഷ്‌രിഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ ആറാം നമ്പർ ഹാളിലാണ് പരിശോധനകൾക്കുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

പാസ്പോർട്ട്, സിവിൽ ഐഡി എന്നീ രേഖകളുമായി പരിശോധനക്ക് എത്തണമെന്നാണ് നിർദ്ദേശം. രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെയാണ് പ്രവർത്തന സമയം.

ആറ് ഗവർണറേറ്റുകളിലെ താമസക്കാർക്ക് ആറ് ദിവസങ്ങളിലായാണ് പരിശോധനക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 27ന് ശേഷം കുവൈറ്റിൽ എത്തിയ മുഴുവൻ വിദേശികൾക്കും പരിശോധന നിർബന്ധമാണ്.

ജഹ്റ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്നവർ മാർച്ച് 12 വ്യാഴാഴ്ചയാണ് പരിശോധനക്ക് എത്തേണ്ടത്. മുബാറക് അൽ കബീർ ഗവർണറേറ്റിലെ താമസക്കാർ മാർച്ച് 13 വെള്ളിയാഴ്ചയും ഫർവാനിയ ഗവർണറേറ്റിലുള്ളവർ 14നും ഹാജറാവണം..

ഹവല്ലി ഗവർണറേറ്റിലുള്ളവർ 15 ഞായറാഴ്ചയും അഹ്മദി ഗവർണറേറ്റിലുള്ളവർ 16നും കാപിറ്റൽ ഗവർണറേറ്റിലെ താമസക്കാർ മാർച്ച് 17 തിങ്കളാഴ്ചയും പരിശോധനകൾക്കായി നിരബന്ധമായും എത്തണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q