ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് സൗദി അറേബ്യ യാത്രാ വിലക്കേർപ്പെടുത്തി; മടങ്ങാൻ 72 മണിക്കൂർ സമയം
ജിദ്ദ: കൊറോണ വ്യാപനം തടയുന്നതിനായി ഇന്ത്യയും പാകിസ്ഥാനും സുഡാനുമടക്കമുള്ള വിവിധ രാജ്യങ്ങളിലേക്കും തിരിച്ചും സൗദി അറേബ്യ യാത്രാ വിലക്കേർപ്പെടുത്തി.
ഈ രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനു സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ വിലക്കുണ്ട്. വിമാനങ്ങളും കാൻസൽ ചെയ്തു.
ഇന്ത്യക്കും പാക്സിഥാനും പുറമെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, സ്വിറ്റ്സർലൻ്റ്, ശ്രീലങ്ക, ഫിലിപൈൻസ്, സുഡാൻ, എത്യോപ്യ, സൗത്ത് സുഡാൻ, എറിട്രിയ, കെനിയ, ജിബൂത്തി, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണു വിലക്കേർപ്പെടുത്തിയത്.
ഈ പറയപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും കഴിഞ്ഞ 14 ദിവസങ്ങൾക്കുള്ളിൽ ഈ രാജ്യങ്ങളിൽ കഴിഞ്ഞവർക്കും സൗദിയിലേക്ക് പ്രവേശനമില്ല.
അതേ സമയം അടുത്ത 72 മണിക്കൂറിനുള്ളിൽ ഈ പറയപ്പെട്ട രാജ്യങ്ങളിലുള്ളവർക്ക് സൗദിയിലേക്ക് തിരികെ വരാൻ അനുവാദം നൽകിയിട്ടുണ്ട്.
ഈജിപ്തിൽ നിന്നുള്ള 21 യാത്രക്കാർക്ക് അടക്കം 24 പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ചതായി ഏതാനും മണിക്കൂറുകൾ മുംബായിരുന്നു സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയിലേക്ക് വിലക്ക് വരുമോ എന്നതായിരുന്നു പ്രവാസി സമൂഹം കൂടുതൽ ആശങ്കപ്പെട്ടിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa